EDITOR'S CHOICE
 
മഴയോട്ടം...ഇന്നലെ പെയ്ത കനത്ത മഴയിലൂ‌ടെ ഓടുന്ന യുവാവ്. എറണാകുളം വുഡ്ലാൻഡ്സ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
 
എറണാകുളം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
 
എറണാകുളം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
 
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുട ചൂടി യാത്രചെയ്യുന്നവർ
 
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
 
കൊച്ചി സെൽഫി...എറണാകുളം നഗരത്തിലെ മാളിന് മുന്നിൽ സ്ഥാപിച്ച കൊച്ചി എന്നെഴുതിയ അക്ഷരബോർഡിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന സുഹൃത്തുക്കൾ
 
ഇന്നലെ പെയ്ത കനത്ത മഴയിൽ ശാരദാമഠത്തിന് മുന്നിലെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
 
മഴയെ തുടന്ന് റെയിൽവേ സ്‌റ്റേഷന് മൂന്നിലെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
 
സന്തോഷ് കീഴാറ്റൂർ സൗഹൃദ കൂട്ടവും തൃശൂർ സദ്ഗമയുടെയും ആഭിമുഖ്യത്തിൽ തൃശൂർ സംഗീത നാടക അക്കാഡമി കെ.ടി മുഹമ്മദ് തിയേറ്ററിൽ നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച പെൺ നടൻ എന്ന നാടകത്തിൽ നിന്നും.
 
പാലക്കാട് കല്ലേക്കുളങ്ങര കഥകളിഗ്രാമത്തിൻ്റെ വാർഷികവും കലാമണ്ഡലം രാമൻകൂട്ടിനായർ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ചെമ്പൈ സ്മാരക സംഗീത കോളേജിൽ പെൺ കൂട്ടികൾ അവതരിപ്പിച്ച താടിയരങ്ങ് കഥകളിയിൽ നിന്ന്.
 
കലയുടെ കാഴ്ച... മഹാകവി ജി സ്മാരകത്തിൽ ആസ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന അനോമി അനിമ ചിത്രകലാ പ്രദർശനത്തിൽ നിന്ന്.
 
നഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ.നഴ്സിങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സിനിമാറ്റിക് ഡാൻസ് സിംഗിൾ വിഭാഗം മത്സരത്തിൽ നിന്ന്
 
കച്ചകെട്ടിയിറങ്ങിയവർ... ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമി സംഘടിപിച്ച ഇലക്ഷൻ കാർട്ടൂൺ പ്രദർശനത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും മത്സരാർത്തികളുടെ വരകൾ നോക്കിക്കാണുന്ന കുട്ടികൾ.
 
ശ്രീകോവിൽ പ്രവേശം... പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന് ബ്രഹ്മകലശം ക്ഷേത്ര ശ്രീ കോവിലിനുള്ളിലേക്ക് എഴുന്നള്ളിക്കുന്നു
 
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥിനികൾ അദ്ധ്യാപകരോടാപ്പം സന്തോഷം പങ്കിടുന്ന മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച.  ഫോട്ടോ: രോഹിത്ത് തയ്യിൽ
 
കടലിലെ അത്ഭുതകാഴ്ചകളുമായി സ്വപ്നഗരിയിൽ ആരംഭിച്ച അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം കാണാനെത്തിയവർ
 
സ്കൂൾ തുറക്കാൻ ഏതാനും ദിനങ്ങൾ ബാക്കി നിൽക്കെ വാഗമൺ മൊട്ടക്കുന്നിൽ പട്ടം പറപ്പിക്കുന്ന കുട്ടി
 
മഴയത്ത് മത്സ്യബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികൾ. കണ്ണൂർ ആയിക്കര ഹാർബറിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: ആഷ്‌ലി ജോസ്
 
നമ്മളിലേക്ക്, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ആസ്ഥാനത്തെ കൺവെൻഷൻ സെൻ്റെറി ൽ   പൊതുദർശനത്തിന്   വച്ചപ്പോൾ   പിന്നിലായി   ആസ്ഥാനത്തുകൂടി   നടന്നുവരുന്നത്   കാണാം
 
വല്ലഭന് പുല്ലും ആയുധം... തൃശൂർ മൃഗശാല കണ്ട് തിരിച്ചു മടങ്ങവേ അപ്രത്യക്ഷമായി മഴപെയ്തപ്പോൾ കുടയില്ലാത്തതിനാൽ കുട്ടികൾക്ക് ഉപയോഗിക്കുന്ന ഡൈപ്പറിന്റെ പ്ലാസ്റ്റിക് കവർ തലയിൽ ധരിച്ച് മഴയിൽ നിന്നും രക്ഷ നേടുന്ന അമ്മമാർ.
 
താവക്കര- പോലീസ് ക്ലബ് റോഡ് ഇന്റർലോക്ക് പ്രവർത്തികൾക്കായി അടച്ചിട്ടതിനാൽ കണ്ണൂർ നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
 
മുത്തശ്ശനൊപ്പം ഒരു സെൽഫി... കണ്ണൂർ ബർണശ്ശേരിയിലെ നായനാർ അക്കാഡമി നായനാർ മ്യൂസിയത്തിൽ ഇ.കെ നായനാരുടെ കുടുംബാംഗങ്ങൾ എത്തിയപ്പോൾ.
 
മാന്ത്രിക സ്വരം... ഗസ്റ്റ് ഹൗസിൽ പിണറായി പെരുമയുടെ ഭാഗമായി മാധ്യമപ്രവർത്തകരെ കാണാൻ എത്തിയ വിശ്രുത സംഗീതജ്ഞൻ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാൻ പ്രസ് മീറ്റിനിടെ സംഗീതം ആലപിച്ചപ്പോൾ.
 
പിണറായി പെരുമയുടെ ഭാഗമായി സംഗീതജ്ഞൻ പത്മവിഭൂഷൺ ഉസ്താദ് അംജദ് അലി ഖാൻ നടത്തിയ കച്ചേരി.
 
അകക്കണ്ണിൻ്റെ വെള്ളിച്ചത്തിലൂടെ കരുക്കൾ നീക്കി ... കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാബിൽ നിന്ന് കാഴ്ച ശക്തിയില്ലാത്ത സ്ക്കൂൾ. കോളേജ് വിദ്യാർത്ഥികളും. യുവാക്കളും പങ്ക് എടുത്തിരിന്നു ചെസ് ബോർഡ് തൊട്ടുനോക്കിയാണ് മനക്കണ്ണിൻ്റെ വെള്ളിച്ചത്തിൽ കരുക്കൾ നീക്കുന്നു.
 
അകകണ്ണിൻ്റെ വെള്ളിച്ചത്തിൽ ... സേപാർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും പാലക്കാട് ജില്ലാ ചെസ് ഓർഗനൈസിങ് സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാലക്കാടും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ പാലക്കാട് ജില്ലയിലെ ആയിഷ സൈനബ മത്സരിച്ച് മുന്നേറുകയാണ് ജന്മനാൽ കാഴ്ച്ച പരിമിതയുള്ള മത്സരാർത്ഥി നിശ്ചയാർദ്ധ്യവും മനക്കരുത്ത് കൊണ്ട് പെരുതി ആദ്യ റൗണ്ടിൽ വിജയം നേടി .
 
ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്നും
 
ബംഗ്ളാദേശിനെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച് മടങ്ങിയെത്തിയ മലയാളി താരങ്ങളായ എസ്. സജനയ്ക്കും ആശയ്ക്കും ഇന്നലെ രാത്രി വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പ്
 
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ വ്യാസ കോളേജും ,സേക്രഡ് ഹാർട്ട് ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
ഹൈടെക്ക് ആക്കിയ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കെട്ടി നിന്നപ്പോൾ
 
തൃശൂർ സ്വരാജ് റൗണ്ടിൽ കടപുഴകി കാറുകളുടെ മുകളിലേക്ക് വീണ മരം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റുന്നു
 
മഴയിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് നിന്നും സ്വരാജ് റൗണ്ടിലേക്ക് കടപുഴകി വീണ മരത്തിനടിയിൽപ്പെട്ട് തകർന്ന കാറിലുണ്ടായ കുടുംബം പുങ്കുന്നത്തെ ഭാര്യ വീട്ടിൽ നിന്നും എറണാക്കുളത്തെ ജോലി സ്ഥലത്തേക്ക് കാറിൽ പോകവേയാണ് മരം കാറിന് മുകളിലേക്ക് വീണത്
 
മഴ കനക്കും മുൻപേ... അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ പഴഞ്ഞാപ്പറമ്പ് കോൾ പ്പാടത്തിൽ ആറാം വാർഡ് സൗത്ത് മണലൂർ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾ പാടത്തിലെ പുല്ല് വെട്ടി ചാൽ ക്കോരി മാടുന്നു.
 
മഴ കനക്കും മുൻപേ... അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തൃശൂർ പഴഞ്ഞാപ്പറമ്പ് കോൾ പ്പാടത്തിൽ ആറാം വാർഡ് സൗത്ത് മണലൂർ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾ പാടത്തിലെ പുല്ല് വെട്ടി ചാൽ ക്കോരി മാടുന്നു.
 
രണ്ടര കിലോമീറ്റർ ദൂരപരിധിയിലെ രണ്ട് പുഴകൾ ഇടത്ത് വശത്ത് ജല സമൃദ്ധിയാൽ നിറഞ്ഞ് ഒഴുക്കുന്ന പുതുക്കാട് കുറുമാലി പുഴയും വലത്ത് വശത്ത് വെള്ളമില്ലാതെ ഏറെകുറെ വറ്റി വരണ്ട ആമ്പല്ലൂർ മണലിപ്പുഴയും
 
മഴക്കാഴ ജാഗ്രത മുൻ നിറുത്തി തോടുകൾ ഉടൻ വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ തൃശൂർ കോർപറേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധം
 
അന്തർദേശീയ മ്യൂസിയം ദിനത്തിൻ്റെ ഭാഗമായി തൃശൂർ മൃഗശാലയിൽ കലാമണ്ഡലം ഹരിഹരനും സംഘവും അവതരിപ്പിച്ച മിഴാവിൽ തായമ്പക
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com