EDITOR'S CHOICE
 
കണ്ടുകൊതി തീരാതെ...ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യർഥി ബി. ദേവാനന്ദന്റെ മൃതദേഹം മറ്റക്കര പൂവക്കുളത്ത് വീട്ടിൽ എത്തിച്ചപ്പോൾ മൃതദേഹത്തിന് അരികിൽ വിലപിക്കുന്ന അമ്മ രഞ്ജിമോൾ,അച്ഛൻ ബിനു രാജ്
 
കണ്ണിലെ വിളക്കായിരുന്നവൻ...ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ദേവനന്ദന്റെ വിയോഗ വാർത്തയറിഞ്ഞ് മറ്റക്കരയിലെ വീട്ടിൽ നൊമ്പരപ്പെട്ടിരിക്കുന്ന മുത്തച്ഛൻ നാരായണപിള്ളയും മുത്തശ്ശി തങ്കമ്മയും.
 
മഴയാത്ര...ഇന്നലെ പെയ്ത മഴയിൽ കോട്ടിട്ട് സൈക്കിളിൽ പോകുന്നയാൽ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
 
ശരണമന്ത്രങ്ങൾക്കിടയിലെ മഴതുള്ളികൾ....ശബരിമല സന്നിധാനത്ത് ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയ കുഞ്ഞ് സ്വാമി മഴ ആസ്വദിക്കുന്നു
 
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ കേരള ബ്രാഞ്ചും കൊല്ലം.എസ്. എൻ. കോളേജ് പൊളിറ്റിക്‌സ് ഡിപ്പാർട്ടുമെന്റും ചേർന്ന് എസ്. എൻ. കോളേജിൽ സംഘടിപ്പിച്ച കൊല്ലത്തിന്റെ വികസനം ഭൂതകാലവും വർത്തമാനകാലവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.വി.മനോജ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നു
 
ശരണമയ്യപ്പാ....ശബരിമല സന്നിധാനത്ത് ദർശനം കാത്ത് ക്യൂവിൽ നിൽക്കുന്ന അയ്യപ്പമ്മാരും കുഞ്ഞ് മാളികപ്പുറങ്ങളും
 
ശരണമയ്യപ്പാ....പിതാവിനൊപ്പം ശബരിമല ദർശനത്തിനെത്തിയ കന്നിസ്വാമിയുടെ ശരണംവിളി
 
അയ്യനെ കാണാൻ....ശബരിമല സന്നിധാനത്തെ തിരക്കിൽ നിന്ന് കുഞ്ഞ് മാളികപ്പുറത്തിനെ ദർശനത്തിനായി സഹായിക്കുന്ന വോളന്റിയർ
 
എച്ച്.എസ് സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് എച്ച്.എസ്.എസ് ടീം.
 
കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ ആരംഭിച്ച സംസ്ഥാന സീനിയർ ഹാൻഡ് ബാൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ കൊല്ലവും കാസർകോടും ഏറ്റുമുട്ടുന്നു. കൊല്ലം വിജയിച്ചു
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ്. തോമസ് ജി എച്ച് എസ്,പുന്നത്തറ
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥകളി ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടിയ ക്രോസ് റോഡ്സ് എച്ച്എസ്എസ് പാമ്പാടി.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ ഒന്നാം സ്ഥാനം നേടിയ സ്‌മൃതി എസ് ബാബു. വല്ലകം സെന്റ് മേരീസ് ഹൈ സ്കൂൾ
 
ഇരുളനൃത്തം എച്ച്.എസ് വിഭാഗം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസ് നെടുംകുന്നം
 
മോഹിനിയാട്ടം എച്ച്.എസ്.എസ് വിഭാഗം മഹാലക്ഷ്മി ബി.നായർ എൻ.എസ്.എസ് എച്ച്എസ്എസ് കിടങ്ങൂർ
 
മലപുലയാട്ടം ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് ളാക്കാട്ടൂർ
 
തോക്കും പൊട്ടി ട്രാക്കും പൊട്ടി...പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഒട്ടമത്സരത്തിന് മുന്നോടിയായി പൊട്ടിപ്പൊളിഞ്ഞുപോയ സിന്തറ്റിക് ട്രാക്കിൽ നിന്ന് സ്റ്റാർട്ടിങ് ഷൂട്ട് ചെയ്യുന്നയാൾ. അറ്റകുറ്റപ്പണികൾ വേണ്ടവിധം നടക്കാത്ത ഈ ട്രാക്കിലാണ് എം.ജി യൂണിവേഴ്സിറ്റി കായികമേളയും നടക്കുവാൻ പോകുന്നത്.
 
ഇടുക്കി ജില്ല സ്കൂൾ കലോത്സവത്തിൽ മാർഗ്ഗം കളിയിൽ എച്ച് എസ് എസ് വിജയികളായ സെന്റ് ജോസഫ് എച്ച് .എസ് .എസ് കരിമണ്ണൂർ
 
ഇടുക്കി ജില്ലാ കലോൽസവ വേദിയിലെത്തിയ 88 വയസുള്ള മറിയക്കുട്ടി മാർഗ്ഗംകളിയിലെ മത്സരാർത്ഥികളുമായി സംസാരിക്കുന്നു
 
കലോൽസവ വേദിയിലെ സെൽഫി പോയിന്റിൽ ഫോട്ടോ എടുത്തപ്പോൾ പബ്ലിസിറ്റി കൺവീനർ ജിമ്മി മറ്റത്തിപ്പാറയുടെ തല ചേർത്ത് പിടിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ
 
ഇഡ ഡാൻസ് ഫെസ്റ്റിന്റെ ഭാഗമായി രമ വൈദ്യനാഥൻ അവതരിപ്പിച്ച ഭരതനാട്യം ഫോട്ടോ: ആഷ്‌ലി ജോസ്
 
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മംഗലംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി കാലിൽ കൊണ്ട മുള്ളെടുക്കുന്നു
 
കണ്ണൂർ ആയിത്രമമ്പറത്തും നിന്നും അവശനിലയിൽ കണ്ടെത്തിയ കുട്ടിത്തേവാങ്കിനേ വന്യജീവി സംഘടനയായ മാർക്കിന്റെ പ്രവർത്തകൻ വിജലേഷ് കോടിയേരി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ. ഇരു കൈകൾക്കും പരിക്കേറ്റ നിലയിലാണ് കുട്ടിത്തേവാങ്കിനെ കിട്ടിയത്.
 
കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ മിതൾ എച്ച്.നായർ. ഗവൺമെൻറ് യു.പി സ്കൂൾ ആനിക്കാട്
 
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനവ് സഞ്ജീവ്. ടി.എച്ച്.എസ് ചെറുവത്തൂർ കാസർഗോഡ്.
 
പാലായിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ആരോമൽ എ.എം. ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ നെയ്യാറ്റിൻകര.
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വന്ചിത വിഭാഗം ഡിസ്കസ് ത്രോയിൽ റെക്കാഡോടെ ഒന്നാംസ്‌ഥാനം നേടുന്ന അഖില രാജു,അൽഫോൻസാ കോളേജ് ,പാല
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 100മീറ്ററിൽ ഭാവിക വിഎസ്,ഒന്നാം സ്ഥാനം നേടുന്നു. മഹാരാജാസ് കോളേജ്, എറണാകുളം
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം സ്റ്റീപ്പിൾ ചേസിൽ ഒന്നാംസ്‌ഥാനം നേടുന്ന ബെഞ്ചമിൻ ബാബു, എസ്ബി കോളേജ്, ചങ്ങനാശേരി
 
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
 
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ ശകതമായ മഴക്കിടയിൽ നടന്ന ലോംഗ് ജമ്പ് മത്സരത്തിൽ കോതമംഗലം എംഎ കോളേജിലെ അക്ഷയ് ജെ ഒന്നാം സ്ഥാനം നേടുന്നു
 
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു
 
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
 
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
 
കുന്നംകുളത്ത് സംഘടിപ്പിച്ച റവന്യു ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ നിന്ന്
 
വയനാടിൻ്റെ ദുരന്തമുഖത്തെ ഓർമ്മിപ്പിച്ച് കൊണ്ട് ഹയർ സെക്കൻഡറി വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ജി.എച്ച്.എസ് കൊടകരയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം
 
എച്ച്.എസ് .എസ് വിഭാഗം ഗ്രൂപ്പ് ഡാൻസ് ഒന്നാം സ്ഥാനം നേടിയ സേക്രട്ട് ഹാർട്ട് കോൺവെൻ്റ് തൃശൂർ
 
ഇൻകാസ്- ഒ .ഐ.സി.സി ജില്ലാ കോർഡിനേഷൻ കമ്മിറ്റി യു.എ.ഇ യുടെ 53- മത് ദേശീയ ദിനം തൃശൂർ ഡി.സി.സിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
 
മഴയിൽ നിന്ന് രക്ഷനേടാൻ പ്ലാസ്റ്റിക് ഷീറ്റ് തലയിൽ വച്ച് തൃശൂർ സ്വരാജ് റൗണ്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ്റെ ദേഹത്ത് മഴയിൽ കെട്ടി നിൽക്കുന്ന വെള്ളം തെറിപ്പിച്ച് പോകുന്ന വാഹനങ്ങൾ
  TRENDING THIS WEEK
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com