EDITOR'S CHOICE
 
കാത്തിരിപ്പ്...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ജെട്ടിയിൽ ബോട്ട് കാത്ത് നിൽക്കുന്ന വയോധികൻ
 
സ്കൂൾശുചീകരണ പാചകതൊഴിലാളികളൊടുള്ള സർക്കാരിൻ്റെഅവഗണനക്കെതിരെസ്കൂൾശുചീകരണ പാചക തൊഴിലാളി കോൺഗ്രസ് INTUC യുടെനേതൃത്വത്തിൽവിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർഓഫീസിലേക്ക് മാർച്ചും ധർണ്ണയും . പി. സി .വിഷ്ണുനാഥ് എംഎൽഎ ഉത്ഘാടനം ചെയ്യുന്നു..
 
പട്ടികജാതി ക്ഷേമസമിതി ദക്ഷിണമേഖലാ കൺവെൻഷൻകൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്യുന്നു
 
ശക്തമായി പെയ്ത മഴയിൽ എറണാകുളം മറൈൻഡ്രൈവ് വാക്‌വേയിൽ അടിഞ്ഞ് കൂടിയ ചവറുകൾ നീക്കം ചെയ്യുന്ന കുടുംബശ്രീ മിഷന്റെ ശുചീകരണത്തൊഴിലാളികൾ
 
റീൽ ലൈഫ്...സ്കൂൾ, കോളേജുകളുടെ വേനലവധിയുടെ അവസാന ആഴ്ചയാണ് കടന്ന് പോകുന്നത്, അവസാന ദിനങ്ങൾ അടിച്ച് പൊളിക്കാൻ ഒരുങ്ങിത്തന്നെയാണ് കുട്ടികളും. എറണാകുളം മറൈൻ ഡ്രൈവ് കലാം നഗറിൽ റീൽസ് ചെയ്യുന്ന കുട്ടികൾ
 
കോട്ടയം കൊല്ലാട് കൊല്ലക്കവലയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ
 
കനത്ത മഴയിൽ വെള്ളം കയറിയ അയർക്കുന്നം പുന്നത്ര പ്രദേശത്ത് വള്ളത്തിൽ പോയി കറണ്ട് വിശ്ചേധിച്ച് വരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ
 
കനത്ത മഴയിൽ വെള്ളം കയറിയ കിടങ്ങൂർ കട്ടച്ചിറ പ്രദേശം
 
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
 
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
 
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
 
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
 
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
 
പോത്താംങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പത്തൊമ്പതാമത് തുരിയം സംഗീതോത്സവത്തിന്റെ ആദ്യ ദിനം പദ്മവിഭൂഷൻ പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാംങ്കുഴൽ ഹിന്ദുസ്ഥാനി സംഗീത സദസ്സ്
 
ഇരുപതു വർഷങ്ങൾക്കു ശേഷം കാസർകോട് ചന്തേര കപോതനില്ലത്ത് നടന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെട്ടിയാടിയ പരമക്കാളി തെയ്യം
 
കലയുടെ കൈകളിൽ... പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം മൂകാഭിനയം മത്സരത്തിന്റെ ഇടവേളയിൽ പേരക്കുട്ടി റിത്വികിനെ എടുത്തുയർത്തുന്ന പിലിക്കോടിലെ പ്രഭാവതിയും സഹമത്സരാർത്ഥികളും.
 
മ​ഴ​ ​ക​ന​ത്ത​തോ​ടെ​ ​തീ​ര​ദേ​ശ​ങ്ങ​ൾ​ ​ക​ട​ലാ​ക്ര​മ​ണ​ ​ഭീ​ഷ​ണി​യി​ലാണ്.​ പലയിടത്തും  ഭിത്തികൾ തകർത്ത് തിര കരയിലേക്ക് ആഞ്ഞടിക്കുകയാണ്.  ​കോ​ഴി​ക്കോ​ട് ​കോ​തി​ ​പു​ലിമുട്ടി​ൽ​ ​നിന്നുള്ള ദൃശ്യം.
 
ആശ്രിത നിയമന അട്ടിമറിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌
 
ഓലക്കുടയുമേന്തി... മഴക്കാലത്ത് ഓലക്കുടയുമായി പാടവരമ്പിലൂടെയുള്ള യാത്ര പഴയ തലമുറയുടെ സുഖമുള്ള അനുഭവമാണ്. ഇന്ന് ഓലക്കുട ക്ഷേത്രാചാരങ്ങളുടെ ഭാഗം മാത്രം. പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.
 
ശുചീകരണം...ശക്തമായ മഴയെ തുടർന്ന് കോട്ടയം എം.എൽ റോഡിൽ വെള്ളക്കെട്ടായപ്പോൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ മഴ നനഞ്ഞ് ഓടയിലെ വെള്ളത്തിൽ ഇറങ്ങി നിന്ന് മാലിന്യം വാരി വ്യത്തിയാക്കുന്നു
 
മഴയിലും ഉപജീവനത്തിനായി,  മഴയെങ്കിലും ജീവിതം മുന്നോട്ടു പോകണമല്ലോ, പത്തനംതിട്ട  നഗരത്തിൽ ലോട്ടറി വിൽക്കുന്നവർ
 
ചിരി മഴ.... കനത്ത മഴയിൽ മലങ്കര ഡാമിന്റെ നാലുഷട്ടറുകൾ തുറന്നു വിട്ടപ്പോൾ ഫോട്ടോ എടുക്കുന്ന കുടുംബം
 
മരത്തിന്റെ ഇലപൊഴിഞ്ഞ ചില്ലയിൽ വിശ്രമിക്കുന്ന കിളികൾ
 
ഓളത്തിരയിൽ...കോട്ടയം രാമവർമ്മ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുമരകം വേമ്പനാട്ട് കായലിൽ നടന്ന സ്പീഡ് ബോട്ട് റേസിൽ അൻപത് എച്ച്പി വിഭഗത്തിൽ മത്സരിക്കുന്ന ബോട്ട്
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ എൻ വി ഷീന
 
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബോസ്കോ ഒതുക്കുങ്ങൽ ,എൻ എസ് എസ് മഞ്ചേരിയും തമ്മിലുണ്ടായ മത്സരത്തിൽ നിന്നും
 
അകക്കണ്ണിൻ്റെ വെള്ളിച്ചത്തിലൂടെ കരുക്കൾ നീക്കി ... കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെസ് പരിശീലന ക്യാബിൽ നിന്ന് കാഴ്ച ശക്തിയില്ലാത്ത സ്ക്കൂൾ. കോളേജ് വിദ്യാർത്ഥികളും. യുവാക്കളും പങ്ക് എടുത്തിരിന്നു ചെസ് ബോർഡ് തൊട്ടുനോക്കിയാണ് മനക്കണ്ണിൻ്റെ വെള്ളിച്ചത്തിൽ കരുക്കൾ നീക്കുന്നു.
 
നഗരസഭ ആരോഗ്യവിഭാഗം തൃശൂർ നഗരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണം കോർപ്പറേഷൻ ഓഫീസിൽ പ്രദർശിച്ചപ്പോൾ.
 
ചന്തമുണ്ട്...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുച്ചിപ്പിടിയിൽ പങ്കെടുക്കാൻ എങ്ങണ്ടിയൂർ പഞ്ചായത്തിൽ നിന്നും എത്തിയ അജ്ഞലിന ജലജൻ കണ്ണാടിയിൽ മുഖം നോക്കി ഒരുങ്ങുന്നു .
 
കൊല്ലം കോർപ്പറേറേഷൻ രണ്ടാം വാർഡിൽ ശക്തി കുളങ്ങരെ കീർത്തി മുക്കിൽ കൊല്ലച്ചേരി കിഴക്കതിൽ അമ്മിണിയമ്മയുടെ വീട്ടിൽ മഴ വെള്ളം കയറിയതിനെ തുടർന്ന് രോഗിയായ മാതാവ് ഓമനയമ്മയുമായി കട്ടിലിൽ അഭയം തേടിയപ്പോൾ.
 
ശക്തികുളങ്ങര രണ്ടാം വാർഡിൽ കീർത്തി ജംഗ്ഷന് സമീപത്തെ ഇടറോഡ്‌ വെള്ളം കയറിയതിനെ തുടർന്ന് ചൂണ്ടയിട്ട് മീൻപിടിക്കുന്ന യുവാക്കൾ
 
ഷോളയാർ കാട്ടിൽ മേയുന്ന കാട്ടാനക്കൂട്ടം ആനക്കുട്ടം
 
തൃശൂരിലെ ഒരു പെറ്റ്സ് കടയിൽ നിന്നും മോഷ്ടിക്കപ്പെട്ട നായ കുട്ടികളെ കണ്ടെത്തിയതിനെ തുടർന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ
 
പച്ച കുടക്ക് മുകളിൽ.... വാഗമണ്ണിലെ തെയില തോട്ടത്തിൽ കുട ധരിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾ
 
മഴ പെയ്യുവാൻ വെമ്പി നിൽക്കുന്ന കാർമേഘം താഴെ ഉച്ചവെയിലിൻ്റെ കാഠിന്യത്തിൽ പച്ചപ്പ് എടുത്ത് കാണിക്കുന്ന തമിഴ്നാടിൻ്റെ ഭാഗമായ അപ്പർ ഷോളയർ ഇവിടെ ശക്തമായ മഴയ പെയ്തതിനാൽ ഡാമിൽ വെള്ളം കുറഞ്ഞ നിലയിലാണ്
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com