EDITOR'S CHOICE
 
മഴയിൽ ഒലിച്ച് ദാഹം... കനത്ത മഴയിൽ വെള്ളം കയറിയ പള്ളിമുക്ക് ജംഗ്ഷനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന ഫ്രൂട്ട്സ് കട ജീവനക്കാരൻ ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വില്പനയ്ക്കായി കൊണ്ടുവന്ന കുറ്റിമുല്ള വെയിൽ കൊണ്ട് വാടിയപ്പോൾ കുപ്പിയിൽ വെള്ളം തളിക്കുന്ന കച്ചവടക്കാരൻ
 
മഴയ്ക്ക് മുമ്പെ ഒരു കരുതൽ... കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്ത് വണ്ടിയിൽ വീട്ടിലേക്ക് വിറക്ക് ശേഖരിച്ച് മടങ്ങുന്ന വൃദ്ധൻ പാലക്കാട് ശേഖരിപുരം ഭാഗത്ത് നിന്നും .
 
കയറി വാ മക്കളെ ... സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാം സജികരണങ്ങളും തയ്യാറാക്കി കുരുന്നുക്കൾക്കായി ക്ലാസ്റൂം കളിസ്ഥലങ്ങൾ ഒരുക്കിയ പാലക്കാട് കൽപ്പാത്തി ഗവ: എൽ.പി. സ്ക്കൂൾ.
 
ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി പാലക്കാട് ആലത്തൂർ ഫല പ്രഖ്യാപന കൗണ്ടറുകൾ തയ്യാറാക്കുന്ന പണികൾ പൂരോഗമിക്കുന്നു പാലക്കാട് ഗവ: വിക്ടോറിയ കോളേജ് അങ്കണ്ണത്തിൽ നിന്നും. ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി
 
ബാക്കി പ്രവർത്തകർ നോക്കും...കളമശേരി കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കനത്ത മഴയിൽ കളമശേരിയിൽ വെള്ളക്കെട്ടുണ്ടായതിൽ പ്രതിഷേധിച്ച് മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
 
കര കടലായി...വേനൽ മഴ ആരംഭിച്ചപ്പോൾത്തന്നെ വെള്ളംകൊണ്ട് ബുദ്ധിമുട്ടുകയാണ് കാലവർഷം ആരംഭിക്കുമ്പോൾ ഭയത്തോടെ കാത്തിരിക്കുകയാണ് തീരദേശ നിവാസികൾ. പുതുവൈപ്പ് ബീച്ചിൽ കടലിൽ നിന്നും കരയിലേക്ക് പെട്ടന്നുണ്ടായ തിരയിൽ നിന്നും ഓടിമറയുന്ന യുവാവ്
 
തിരകൾക്കപ്പുറം... കനത്തമഴയിൽ കടലിലേക്ക് ശക്തമായി വെള്ളമെത്തിയപ്പോൾ കടലിന്റെ രൂപവും മാറി. ശക്തമായ കട്ടിൽ കരയിലേക്ക് തിരമാല അടിച്ചുകയറുമ്പോൾ കൊച്ചി വല്ലാർപാടം കണ്ടൈയ്യനർ ടെർമിനലിലേക്ക് പോകുന്ന കപ്പൽ. വൈപ്പിൻ കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച.ക് ശക്തമായി വെള്ളമെത്തിയപ്പോൾ കടലിന്റെ രൂപവും മാറി. ശക്തമായ കട്ടിൽ കരയിലേക്ക് തിരമാല അടിച്ചുകയറുമ്പോൾ കൊച്ചി വല്ലാർപാടം കണ്ടൈയ്യനർ ടെർമിനലിലേക്ക് പോകുന്ന കപ്പൽ. വൈപ്പിൻ കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച
 
മലപ്പുറം എം എസ് പി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ ഒപ്പന മത്സരത്തിനായി വേദിയിലേക്ക് കെട്ടിനിൽക്കുന്ന മഴ വെള്ളത്തിലൂടെ നടന്നുപോകുന്ന മണവാട്ടിയും സംഘവും
 
മലപ്പുറം എം എസ് പി ഹയർ സെകണ്ടറി സ്കൂളിൽ വെച്ഛ് നടക്കുന്ന കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ  ആഘോഷം നിറഭേദമില്ലാതെ കളറാക്കാം കലാമികവുകളെ  എന്ന ആശയത്തോടെ  കാൻവാസിൽ വർണ്ണകൈകൾ പകർത്തുന്ന കുടുംബശ്രീ പ്രവർത്തകർ
 
കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തമത്സരത്തിനായി തയ്യാറെടുത്ത 54 വയസ്സുള്ള കോടശ്ശേരി പഞ്ചായത്തിൽ നിന്നുള്ള മത്സരാർത്ഥി സീന ജോയ് കൊച്ചുമകനുമായി കളി തമാശയിൽ ഏർപ്പെട്ടപ്പോൾ.
 
കലോത്സവ മഴയിൽ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നാടോടി നൃത്തത്തിന് തയ്യാറെടുക്കുന്ന അമ്മക്കൊപ്പം കുഞ്ഞ് മഴ ആസ്വദിക്കുന്നു.
 
ചിലങ്കയോടെ...കുടുംബശ്രീ ജില്ലാ മിഷൻ കലോത്സവത്തിന്റെ ഭാഗമായി തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന നൃത്തത്തിൽ പങ്കെടുക്കുന്നതിനായി ചിലങ്ക അണിയിച്ച് കൊടുക്കുന്നു.
 
പോത്താംങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പത്തൊമ്പതാമത് തുരിയം സംഗീതോത്സവത്തിന്റെ ആദ്യ ദിനം പദ്മവിഭൂഷൻ പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാംങ്കുഴൽ ഹിന്ദുസ്ഥാനി സംഗീത സദസ്സ്
 
ഇരുപതു വർഷങ്ങൾക്കു ശേഷം കാസർകോട് ചന്തേര കപോതനില്ലത്ത് നടന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കെട്ടിയാടിയ പരമക്കാളി തെയ്യം
 
കലയുടെ കൈകളിൽ... പാലക്കുന്നിൽ നടക്കുന്ന കുടുംബശ്രീ മിഷൻ 'അരങ്ങ്' ജില്ലാ സർഗോത്സവം മൂകാഭിനയം മത്സരത്തിന്റെ ഇടവേളയിൽ പേരക്കുട്ടി റിത്വികിനെ എടുത്തുയർത്തുന്ന പിലിക്കോടിലെ പ്രഭാവതിയും സഹമത്സരാർത്ഥികളും.
 
മനുഷ്യനാണ്, മറക്കരുത്....കാലിൽ വ്രണങ്ങളുമായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്ന്റാന്റിൽ ആരും ആശ്രയമില്ലാതെ കഴിയുന്നയാൾ ഈ‌‌ച്ചയാർക്കുന്ന വ്രണങ്ങളുമായി കഴിയുന്ന ഇയാൾ  തീർത്തും അവശനാണ്
 
ഒാട്ടോയിലുമുണ്ട് കോട്ടിന് കാര്യം..............  കനത്തമഴയേ തുടർന്ന് മഴക്കോട്ട് ധരിച്ച് ഓട്ടോറിക്ഷ   ഒാടിക്കുന്ന ഡ്രൈവർ  പത്തനിംതിട്ട   നഗരത്തിൽ   നിന്നുള്ള   കാഴ്ച
 
കനത്തമഴയെതുടർന്ന് വെള്ളംകയറിയ കണ്ണമ്മൂല ബണ്ട് കോളനിയിൽ നിന്നും വൃദ്ധയെ സ്ട്രക്ച്ചറിൽ കിടത്തി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ രക്ഷിച്ചുകൊണ്ടുവരുന്നു
 
കഴിഞ്ഞദിവസം നഗരത്തിൽ പെയ്ത ശക്‌തമായ മഴയിൽ നിന്ന്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
 
തേക്കുമ്മൂട് തൊട്ടുവരമ്പ് ഭാഗത്ത് വെള്ളം ഇറങ്ങിയതോടെ വീട് വൃത്തിയാക്കുന്ന വീട്ടമ്മ
 
മ​ഴ​ ​ക​ന​ത്ത​തോ​ടെ​ ​തീ​ര​ദേ​ശ​ങ്ങ​ൾ​ ​ക​ട​ലാ​ക്ര​മ​ണ​ ​ഭീ​ഷ​ണി​യി​ലാണ്.​ പലയിടത്തും  ഭിത്തികൾ തകർത്ത് തിര കരയിലേക്ക് ആഞ്ഞടിക്കുകയാണ്.  ​കോ​ഴി​ക്കോ​ട് ​കോ​തി​ ​പു​ലിമുട്ടി​ൽ​ ​നിന്നുള്ള ദൃശ്യം.
 
ആശ്രിത നിയമന അട്ടിമറിക്കെതിരെ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്‌
 
ഓലക്കുടയുമേന്തി... മഴക്കാലത്ത് ഓലക്കുടയുമായി പാടവരമ്പിലൂടെയുള്ള യാത്ര പഴയ തലമുറയുടെ സുഖമുള്ള അനുഭവമാണ്. ഇന്ന് ഓലക്കുട ക്ഷേത്രാചാരങ്ങളുടെ ഭാഗം മാത്രം. പൊടുന്നനെ പെയ്ത മഴയിൽ കോഴിക്കോട് നഗരത്തിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.
 
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനായി വിദ്യാനഗർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജൂനിയർ ആൺകുട്ടികളുടെ ബട്ടർഫ്ലൈ മത്സരത്തിൽ ഒന്നാമതെത്തുന്ന പാലാവയൽ സെന്റ് ജോൺസ് എച്ച്എസിലെ അഭിഷേക് മോഹൻ.
 
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
 
വിജയി... തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിപ്പിച്ച ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗം 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ഓന്നാം സ്ഥാനം നേടുന്ന ചെന്ത്രാപ്പിന്നി സാൻവി നീന്തൽ അക്കാഡമിയിലെ ധനിഷ്. ചെന്ത്രാപ്പിന്നി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥിയാണ്.
 
കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണ്ണം കരസ്ഥമാക്കിയ മലപ്പുറത്തിന്റെ( ഐഡിയൽ കടകശ്ശേരി) മിൻഹ പ്രസാദ്
 
കോഴിക്കോട് സർവ്വകലാശാലയിൽ വെച്ച് നടന്ന കേരള സംസ്ഥാന യൂത്ത് അത്ലെറ്റ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിന് ശേഷം മഴ കൊണ്ടുകൊണ്ട് ബൂട്ട് ഊരി പ്രാർത്ഥിക്കുന്ന മത്സരാർത്ഥികൾ
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹഡ്ഡിൽസിൽ സ്വർണ്ണം നേടിയ കോട്ടയത്തിൻ്റെ എം മനൂപ്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ കൊല്ലത്തിന്റെ എം അതുൽജിത്ത്
 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന സംസ്ഥാന സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ റെക്കോഡോടെ സ്വർണ്ണം നേടിയ തൃശ്ശൂരിന്റെ എൻ വി ഷീന
 
പുങ്കുന്നം ഉദയ നഗർ മാലിന്യം ഉഴുക്കാനെത്തിയ ടാങ്കർ ലോറി കാനയിലേയ്ക്ക് മറിഞ്ഞപ്പോൾ
 
സ്കൂൾ തുറക്കുമ്പോൾ നവാഗതരായ വിദ്യാർത്ഥികൾക്ക് നൽകാനായി തൃശൂർ അയ്യന്തോൾ ഗവ. സ്കൂളിലെ ടീച്ചർ പേനകളും മറ്റും തരം തിരിച്ച് ഒരുക്കിവെക്കുന്നു
 
സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കൈപറമ്പിലെ ഒരു കടയിൽ കുടയും ബാഗും മറ്റും വാങ്ങാനെത്തിയ കൂടുക്കാരികൾ സൗഹൃദ സംഭാഷണത്തിൽ
 
വിരിഞ്ഞ വലയിൽ....കിഴക്കൻ വെള്ളം വന്നതോടെ കുട്ടനാട്ടിൽ ഊത്തപിടുത്തം സജീവമായിരിക്കുകയാണ്. പള്ളാത്തുരുത്തിയിൽ വലവീശി മീൻപിടിക്കുന്നയാൾ
 
കനത്ത മഴയിൽ ആലപ്പുഴ ആശ്രമം അയ്‌മരം പ്രദേശം വെള്ളക്കെട്ടിലായപ്പോൾ
 
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ആലപ്പുഴ ബീച്ചിലെ പടക്കപ്പലിരിക്കുന്ന പ്രദേശം വെള്ളക്കെട്ടിലായപ്പോൾ
 
പതിവ്പോലെ മൂന്നാമത്തെ വർഷവും അതിരാവിലെ തന്നെ വൈപ്പിൻ ചെറായിലെ 25 ഓളം സാധാരണക്കാരായവരുടെ വീടുകളിൽ കുട്ടികൾ എഴുന്നേൽക്കുന്നതിനു മുൻപായി വീടുകളിൽ എത്തി നോട്ട്ബുക്ക്, സ്കെച്ച് പെൻ, പേന, പെൻസിൽ, ബോക്സ്, ഷാർപ്നർ, സ്കെയിൽ, റബർ, ക്രയോൺസ്, നെയിൻ സ്ലിപ്പ് അടങ്ങുന്ന പഠന കിറ്റ് വീടുകളിൽ എത്തി കുട്ടികൾ അറിയാതെ വച്ച് പോകുന്നതിനായി തയ്യാറാക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി പി.എ. നോബൽകുമാർ
 
ആഞ്ഞു തള്ള് ഐലേസാ... ഓടുമായി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം തിരക്കുള്ള തൃശൂർ പുങ്കുന്നം പാലത്തിൽ വച്ച് നിന്നതിനാൽ തള്ളി സ്റ്റാർട്ട് ചെയ്യാനായി നാട്ടുകാരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ.
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com