EDITOR'S CHOICE
 
ആശ്വാസം,ആവോളം..മേയ് മാസത്തിലെ  പൊള്ളുന്നചൂടിൽ വെന്തുരുകുകയാണ് മനുഷ്യരും മറ്റ് ജീവജാലങ്ങളും. അവധി ദിവസങ്ങളിൽ ശരീരം തണുപ്പിക്കാൻ ജലാശയങ്ങളും ബീച്ചും തേടിയുള്ള യാത്രയിലാണ് കൗമാരക്കാരും യുവാക്കളും. അൽപ്പം ആശ്വാസം തേടി കോട്ടൂർ മൂലാട് അക്വഡേറ്റിൽ മുങ്ങി നിവരാനെത്തിയവർ.
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കാണാൻ ആവേശത്തോടെ എത്തിയ കുട്ടി
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചിഹ്നം ഫാൻ ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രസംഗിക്കുന്നു
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈ.എസ്.ആർ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ കാണാനെത്തിയ ജനകൂട്ടം
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രസംഗിക്കുന്നു
 
ആന്ധ്രാപ്രദേശിലെ രാജംപെട്ടിൽ നടന്ന വൈഎസ്ആർ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചിഹ്നം ഫാൻ ഉയർത്തി കാണിച്ച് വോട്ടഭ്യർത്ഥിക്കുന്നു
 
ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രധാനാധ്യാപിക ബി.ജയശ്രീ മധുരം നൽകിയപ്പോൾ
 
എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥിനികൾ അദ്ധ്യാപകരോടാപ്പം സന്തോഷം പങ്കിടുന്ന മെഡിക്കൽ കോളേജ് കാമ്പസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച.  ഫോട്ടോ: രോഹിത്ത് തയ്യിൽ
 
കടലിലെ അത്ഭുതകാഴ്ചകളുമായി സ്വപ്നഗരിയിൽ ആരംഭിച്ച അണ്ടർ വാട്ടർ ടണൽ അക്വേറിയം പ്രദർശനം കാണാനെത്തിയവർ
 
പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കുന്നതിനായി ഒറ്റക്കൽ മാർബിളിൽ തീർത്ത ആദിപരാശക്തി വിഗ്രഹം രാജസ്‌ഥാനിൽ നിന്നും കൊണ്ട് വന്നപ്പോൾ സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം .ആറരക്കോടി രൂപയാണ് ഇതിന് ചിലവായത്.28 അടി നീളം ഉണ്ട്
 
വിശ്വാസമൂട്ടി...പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന വെച്ചൂട്ടിൽ പങ്കെടുക്കുന്ന വിശ്വാസികൾ.
 
പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വെച്ചൂട്ടിന് മുന്നോടിയായുള്ള വിറകിടിൽ ചടങ്ങിന് അച്ഛൻറെ തോളിലേറി പങ്കെടുക്കുന്ന കുട്ടിയും.
 
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
 
തേക്കിൻകാട് തെക്കേ ഗോപുര നടക്കു സമീപം കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വരക്കൂട്ടത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നവർ
 
ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച വി. ജി. നാരായണൻ കുട്ടിയുടെ ചിത്രപ്രദർശനത്തിൽ നിന്നും
 
ആം ആദ്മി അല്ല ജീവിതം ആദ്മി, ഉപജീവനമാർഗ്ഗത്തിനായി പത്തനംതിട്ട നഗരത്തിൽ ചൂലുവില്പനയ്ക്ക് ഇറങ്ങിയ അന്യസംസ്ഥാന സ്ത്രീകൾ
 
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
 
അവധിക്കാലത്തെ വേനൽ കളി ... കണ്ണൂർ നീർക്കടവ് കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
 
നിറഞ്ഞൊഴുകിയിരുന്ന കണ്ണൂർ കീഴ്പ്പള്ളി കക്കുവ പുഴ കനത്ത വേനലിനെ തുടർന്ന് വറ്റിയ നിലയിൽ. ആദ്യമായാണ് ഈ പുഴ പൂർണ്ണമായും വറ്റി വരളുന്നത്
 
കണ്ണൂർ തയ്യിൽ തീരത്ത് ആഞ്ഞടിക്കുന്ന തിരമാലയ്ക്ക് സമീപം ചൂണ്ടയിടുന്നവർ
 
കടലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരത്തടുപ്പിച്ചിരിക്കുന്ന ബോട്ടുകളും തോണികളും. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.
 
കൊടുംവേനലിലെ ചൂട് സഹിക്കവയ്യാതെ തളരുകയാണ് ജീവജാലങ്ങൾ. കോഴിക്കോട് ചേളന്നൂരിൽ പാടത്തിനരികിലുള്ള ചെറുകനാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ദാഹമകറ്റുന്ന താറാവുകൾ.
 
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
 
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ വ്യാസ കോളേജും ,സേക്രഡ് ഹാർട്ട് ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
അരവിന്ദ് കെജ്രിവാളിന് ജാമ്യം കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ മധുരം വിതരണം ചെയുന്ന ആം ആദ്മി പാർട്ടി പ്രവർത്തകർ.
 
മഴ വരും മുൻപേങ്കിലും .... കാറ്റിൽ തകർന്ന് വീണ ബസ്സ് സ്റ്റോപ്പനരികിൽ വെയിലത്ത് ബസ് കാത്തു നിൽക്കുന്ന സ്ത്രീ. നാളുകൾ ഏറെ ആയിട്ടും ബസ് സ്റ്റോപ്പ് പുനർനിർമ്മാണത്തിനായുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല . തൃശൂർ മുണ്ടൂരിൽ നിന്നുമുള്ള ചിത്രം
 
പെൺകുതിപ്പിൽ...തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റെർ യൂണിവേഴ്‌സിറ്റി സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ യൂണിവേഴ്സിറ്റിയും, പഞ്ചാബ് യൂണിവേഴ്സിറ്റി പട്യാലയും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും .
 
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി സുറുമിക്ക് പ്രിൻസിപ്പൽ ബി.ജയശ്രീ ചുംബനം നൽകിയപ്പോൾ
 
ഡ്രൈവിംഗ് ടെസ്റ്റിൽ സർക്കാർ നടപടി തിരുത്തണ മെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പ്രതിക്കാത്മകമായി ശവക്കുഴി തീർത്ത് പ്രതിഷേധിച്ചപ്പോൾ
 
ഇന്നലെ പെയ്ത മഴയിൽ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിൽ യാത്രക്കാരെ വലച്ച് വെള്ളം കെട്ടിയപ്പോൾ
 
പ്ലസ്ടു റിസൽറ്റ് അറിഞ്ഞതിനെ തുടർന്ന് മിഠായി വിതറി സന്തോഷം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്. എച്ച് സ്കൂളിൽ നിന്നൊരു ദൃശ്യം
 
എ പ്ലസ് - പ്ലസ് മഴ: തൊടുപുഴ മുതലക്കോടം സേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 189 കുട്ടികളിൽ 60 കൂട്ടികൾക്കും എ പ്ലസ് നേടി വിജയിച്ച ആഘോഷം അവിചാരിതമായി പെയ്ത വേനൽ മഴയിയിൽ ആഘോഷിക്കുന്നു.
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com