EDITOR'S CHOICE
 
കുടിവെള്ളത്തിനായി...വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച
 
ഭരണഘടനും അംബേദ്കറും ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യാൻ എറണാകുളം എസ്.എൻ.വി സദനത്തിലെത്തിയ പ്രൊഫ. എം.കെ. സാനു, സാഹിത്യകാരൻ കെ.എം. സലിംകുമാർ, ഡോ. എം.എച്ച്. രമേഷ് കുമാർ എന്നിവർ
 
കനത്ത ചൂടിൽ ഇലകൾ കൊഴിഞ്ഞ വൃക്ഷം. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
 
ഇരട്ട മധുരം...എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് ജി.എച്ച്. എസ്.എസ്, സെൻ്റ് തോമസ് എച്ച്. എസ് എ സ്കൂളുകളിലെ ഇരട്ട സഹോദരങ്ങളായ അഞ്ജന കൃഷണ. ആർ , അശ്വിൻ കൃഷ്ണ.ആർ എന്നിവർ പരസ്പരം മധുരം നൽകി സന്തോഷം പങ്കിടുന്നു.
 
എറണാകുളം മറൈൻഡ്രൈവിലെ കവാടത്തിന് മുമ്പിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് സമീപം താമസമാക്കിയ അന്യസംസ്ഥാന കുടുംബം
 
കനത്ത ചൂടിൽ എറണാകുളം നഗരത്തിലെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന ബഹുനിലക്കെട്ടിടത്തിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
എസ്.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അധ്യാപിക മധുരം നൽകി സന്തോഷം പങ്കിട്ടപ്പോൾ
 
എസ്.എസ്‌.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
 
പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വെച്ചൂട്ടിന് മുന്നോടിയായുള്ള വിറകിടിൽ ചടങ്ങിന് അച്ഛൻറെ തോളിലേറി പങ്കെടുക്കുന്ന കുട്ടിയും.
 
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
 
തേക്കിൻകാട് തെക്കേ ഗോപുര നടക്കു സമീപം കേരള ചിത്രകല പരിഷത്ത് സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വരക്കൂട്ടത്തിൽ ചിത്രങ്ങൾ വരയ്ക്കുന്നവർ
 
ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച വി. ജി. നാരായണൻ കുട്ടിയുടെ ചിത്രപ്രദർശനത്തിൽ നിന്നും
 
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ വാർഷികത്തോടനുബന്ധിച്ച് മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന മാദ്ധ്യമ അവാർഡ് നേടിയ കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസിനെ നിർമ്മലാമോഹനൻ ആദരിക്കുന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബൈജു അറുകുഴി, ഷാജി മാധവശേരി എന്നിവർ സമീപം
 
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് മീനമൃത് നിവേദ്യത്തിനായി കവ്വായി പുഴയിൽ മത്സ്യബന്ധനം നടത്തുന്ന പുരുഷാരം.
 
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് കവ്വായി പുഴയിലേക്ക് മീനമൃതിന് പുറപ്പെടുന്ന പുരുഷാരം
 
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
 
അവധിക്കാലത്തെ വേനൽ കളി ... കണ്ണൂർ നീർക്കടവ് കടപ്പുറത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
 
നിറഞ്ഞൊഴുകിയിരുന്ന കണ്ണൂർ കീഴ്പ്പള്ളി കക്കുവ പുഴ കനത്ത വേനലിനെ തുടർന്ന് വറ്റിയ നിലയിൽ. ആദ്യമായാണ് ഈ പുഴ പൂർണ്ണമായും വറ്റി വരളുന്നത്
 
കണ്ണൂർ തയ്യിൽ തീരത്ത് ആഞ്ഞടിക്കുന്ന തിരമാലയ്ക്ക് സമീപം ചൂണ്ടയിടുന്നവർ
 
കടലിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരത്തടുപ്പിച്ചിരിക്കുന്ന ബോട്ടുകളും തോണികളും. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നുള്ള ദൃശ്യം.
 
കൊടുംവേനലിലെ ചൂട് സഹിക്കവയ്യാതെ തളരുകയാണ് ജീവജാലങ്ങൾ. കോഴിക്കോട് ചേളന്നൂരിൽ പാടത്തിനരികിലുള്ള ചെറുകനാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ദാഹമകറ്റുന്ന താറാവുകൾ.
 
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ നിന്നുള്ള ദൃശ്യം
 
ചൂട് ക്രമാതീതമായി കൂടിയത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആറുകളിലും,ചെറു തോടിലും മീനുകൾ കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. മത്സ്യബന്ധനത്തിന് ശേഷം വല കഴുകി വൃത്തിയാക്കുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
 
അസ്തമയ കാഴ്ചയ്ക്കായി... പൊള്ളുന്ന പകൽച്ചൂട് കഴിഞ്ഞ് ബീച്ചിൽ സമയം ചെലവഴിക്കാനെത്തിയവർ സൂര്യാസ്തമയം കണ്ട് നിൽക്കുന്നു. കോഴിക്കോട് ഭട്ട്‌ റോഡ് ബീച്ചിൽ നിന്നുള്ള കാഴ്ച.
 
തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ വ്യാസ കോളേജും ,സേക്രഡ് ഹാർട്ട് ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
അടിതെറ്റിയാൽ... ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ കേരളവർമ്മ കോളേജും (റോസ്) സേക്രട്ട് ഹാർട്ട് സ് ക്ലബും (ബ്ലൂ) തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കൊല്ലം: നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കിടെ മോഷ്ടിക്കപ്പെട്ടത് പത്തോളം ബൈക്കുകൾ. കഴിഞ്ഞ ദിവസം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് സമീപത്തെ, റെയിൽവേയുടെ താത്കാലിക പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് മൂന്ന് ബൈക്കുകൾ മോഷ്ടിക്കപ്പെട്ടു. മോഷണം പെരുകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
എ പ്ലസ് - പ്ലസ് മഴ: തൊടുപുഴ മുതലക്കോടം സേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 189 കുട്ടികളിൽ 60 കൂട്ടികൾക്കും എ പ്ലസ് നേടി വിജയിച്ച ആഘോഷം അവിചാരിതമായി പെയ്ത വേനൽ മഴയിയിൽ ആഘോഷിക്കുന്നു.
 
ലഡ്ഡുമ്മേൽ ഗേൾസ് ...എസ്.എസ്‌.എൽ.സി ഫലം അറിഞ്ഞപ്പോൾ ആലപ്പുഴ എസ്.ഡി.വി ഗേൾസ് സ്‌കൂളിലെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ കുട്ടികൾ സന്തോഷം പങ്കുവയ്ക്കാൻ ഒത്തുകൂടിയപ്പോൾ
 
എസ്.എസ്.എൽ.സി പരീക്ഷാഫലം അറിഞ്ഞ ഉടൻ പെപ്പിലെ വെള്ളമെടുത്ത് സന്തോഷം പങ്കിടുന്ന വിജയികളിൽ ഒരാളുടെ അമ്മ തൃശൂർ സെൻ്റ.ക്ലയേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്
 
എസ്.എസ്.എൽ.സി പരീക്ഷാഫലം അറിഞ്ഞ ഉടൻ പെപ്പിലെ വെള്ളമെടുത്ത് സന്തോഷം പങ്കിടുന്ന വിജയികളിൽ ഒരാളുടെ അമ്മ തൃശൂർ സെൻ്റ.ക്ലയേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന്
 
പകൽ അനുഭവപ്പെട്ട കനത്ത ചൂടിൽ പണിയെടുക്കുന്ന തൊഴിലാളികൾ ആലപ്പുഴ കളർകോട് നിന്നുള്ള ദൃശ്യം. ജില്ലയിൽ രാത്രി പെയ്ത കനത്ത മഴയിൽ അനുഭവപ്പെട്ട മിന്നൽ.വണ്ടാനത്ത് നിന്നുള്ള ദൃശ്യം
 
വേലിയേറ്റ സ്വാധീനത്താൽ ആലപ്പുഴ വളഞ്ഞവഴിയിൽ തിര കരയിലേക്ക് അടിച്ച് കയറിയപ്പോൾ. മുൻപ് കടലാക്രമണത്തിൽ തകർന്ന കെട്ടിടവും കാണാം
 
അവധിക്കാലമറിയാത്തബാല്യം.... മിക്ക കുട്ടികളും വേനലവധിയുടെ ആഘോഷത്തിലാണ്. എന്നാൽ അവയൊന്നും ആഘോഷിക്കാതെ അവധിക്കാലം ഉപജീവനമാർഗത്തിനായി ത്യജിക്കുന്ന കുട്ടികളുമുണ്ട്. തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഫാൻസി പാവകൾ വിൽപ്പന നടത്തുന്ന രാജസ്ഥാൻ സ്വദേശി യായ കുട്ടി.
 
ചൂടൻ ഒരുക്കം ...തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന സെപക് താക്രോ മത്സരങ്ങളുടെ മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ട കർണാടകയിൽ നിന്നുള്ള മത്സരാർത്ഥികൾ .
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
പുതുപ്പള്ളി പള്ളിയുടെ പ്രധാന കവാടത്തിൽ പുതുതായി നിർമ്മിച്ച നവ മധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സാക്രിക സ്മാരകത്തിൻ്റെ പ്രതിഷ്ഠാ കർമ്മം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com