കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചേറ്റുകുണ്ടിൽ സ്ഥാപിച്ച ട്രാഫിക് സൈൻ ബോർഡ് കാടുകയറി യാത്രക്കാർക്ക് കാണാൻ കഴിയാത്ത നിലയിൽ. ബദിയടുക്ക പള്ളത്തടുക്കയിൽ 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ റോഡിൽ മാർക്കിംഗ്, സൂചനാ ബോർഡ് എന്നിവ ഇല്ലാത്തതും അപകടകാരണമാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.