ജീവിതഭാരം... കൊവിഡിൽ തകർന്ന പല വ്യവസായ മേഖലകളും ഇപ്പോഴും പൂർണ്ണ സ്ഥിതി കൈവരിച്ചിട്ടില്ല. സാധാരണക്കാരിൽ പലരും ജീവിതം നയിക്കാൻ തെരുവോരക്കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വിൽപ്പനക്കുള്ള ബക്കറ്റുകൾ തലയിൽ വെച്ചും കയ്യിൽ പിടിച്ചും റോഡിലൂടെ നടന്ന് കച്ചവടം നടത്തുകയാണ് യുവാവ്. ആലത്തൂർപടിയിൽ നിന്നുള്ള ദൃശ്യം.