ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.