ഏറെ നാളായി തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വെയിലും മഴയുമേറ്റാണ് നഗരത്തിലെ പ്രധാനം വിനോദ സഞ്ചാര കേന്ദ്രമായ ശംഖുംമുഖത്ത് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം ഇല്ലാത്ത ഇവിടെ പ്രായമായ യാത്രക്കാരും ഭിന്നശേഷിക്കാരും തറയിലാണ് ബസ് കാത്തിരിക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ സ്ഥിരം കാഴ്ചയാണ്.