കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.