ഭദ്രമീ നിദ്ര... മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊടും ക്രൂരതകൾ മാതാപിതാക്കളോട് തുടർന്നുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും അനാഥരുമായ നിരവധി വയോജനങ്ങളാണ് തെരുവിൽ അഭയം പ്രാപിക്കുന്നത്. കാരുണ്യത്തിൻറെ കരങ്ങൾ നീട്ടുന്ന ഭക്ഷണത്തിൽ സംതൃപ്തരായി പലരും കടത്തിണ്ണകളുടെയും മറ്റും തണലിൽ ആരെയും ഭയക്കാതെ സുഖമായി ഉറങ്ങുന്നു. കോട്ടയം തിരുനക്കര മൈതാനത്തിൻറെ പവലിയനിൽ സ്വസ്ഥമായി മയങ്ങുന്ന വൃദ്ധൻ.