മിസ്റ്റർ ക്ലീൻ...പതിറ്റാണ്ടുകളായി അടിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾ ബയോമൈനിംഗിലൂടെ സംസ്കരിക്കുകയാണ് പച്ച നിറത്തിലുള്ള യന്ത്രം. ലോകബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുന്ന മണ്ണിനും മാലിന്യങ്ങൾക്കും സിമന്റ് കമ്പനികളടക്കം ആവശ്യക്കാരുണ്ട്. മണ്ണുമാന്തികളുപയോഗിച്ചാണ് മാലിന്യം കുത്തിയിളക്കി വാരി യന്ത്രത്തിൽ നിക്ഷേപിക്കുന്നത്. പറവൂർ നഗരസഭയുടെ വെടിമറ ഡമ്പിംഗ് യാർഡിൽ നിന്നുള്ള കാഴ്ച