സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.