അമ്മമനം നിറഞ്ഞ്...ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിച്ചപ്പോൾ താക്കോൽ ഉയർത്തിപ്പിടിച്ച് സന്തോഷം പങ്കിടുന്ന അകലക്കുന്നം സ്വദേശി 84 വയസുകാരി മോളപ്പറമ്പിൽ കുട്ടി കുട്ടൻ. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,മറിയാമ്മ ഉമ്മൻ,ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ,ചാണ്ടി ഉമ്മൻ എം.എൽ.എ,ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാവ എന്നിവർ സമീപം