കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിനുള്ളിലെ മുലയൂട്ടൽ മുറിയുടെ വാതിൽ ഉറപ്പിക്കാതെ ചാരിവെച്ചിരിക്കുന്ന നിലയിലും സമീപത്തായി ഉദ്‌ഘാടന ഫലകവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ കൈമാറിയ ചെക്കിന്റെ മാതൃകയും അലക്ഷ്യമായി ഇട്ടിരിക്കുന്നു.