
തൃശൂർ ഗവൺമെന്റ് ലോ കോളേജിന്റെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങി മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് തൃശൂർ: തൃശൂർ ഗവൺമെന്റ് ലോ കോളേജിലെ പൂർവ വിദ്യാർത്ഥിയും കേരള സർക്കാരിന്റെ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ അഡ്വ. ഒ. ജെ. ജനീഷിനെ അദ്ദേഹത്തിന്റെ മാതൃ കലാലയം ആദരിച്ചു. അധ്യാപക-രക്ഷാകർതൃ സംഘടനയും, പൂർവ്വ വിദ്യാർത്ഥി സംഘടനയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 2026 ജൂലൈ 6 (തിങ്കളാഴ്ച) രാവിലെ 11.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന, ഗൃഹാതുരത്വം ഉണർത്തിയ ചടങ്ങിൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീത യു. സ്വാഗതം ആശംസി ച്ചു. പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ. ഡോ. സോണിയ കെ. ദാസ് അധ്യക്ഷത വഹിച്ചു. തൃശൂർ ലോ കോളേജിലെ അന്തരീക്ഷം തന്റെ പൊതു ജീവിതത്തിനു ബലം പകർന്ന ഒന്നാണ് എന്ന് സ്മരിച്ച അദ്ദേഹം രാഷ്ട്രീയം മനുഷ്യ മനസ്സുകളെ സ്പർശിക്കുന്നത് ആശയങ്ങൾ കൊണ്ടാകണം എന്നും ഓർമിപ്പിച്ചു കോളേജിന്റെയും അധ്യാപക-രക്ഷാകർതൃ സംഘടനയുടെയും,അദ്ദേഹത്തിന്റെ സഹപാഠികളുടെയും സ്നേഹോപഹാരം സമർപ്പിക്കപ്പെട്ടു . പൂർവ വിദ്യാർത്ഥി സംഘടന പൊന്നാട അണിയിച്ചു. അസ്സോസിയേറ്റ് പ്രൊഫസർ ശ്രീമതി ലിജി .ടി. കെ , പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ .സെബി ജെ പുല്ലേലിൽ, അധ്യാപക-രക്ഷാകർതൃ സംഘടന വൈസ് പ്രസിഡന്റ് ശ്രീമതി അപർണ പി .ജി , പൂർവ വിദ്യാർത്ഥി പ്രതിനിധി അഡ്വ .ജോയ്നാ ജോർജ് ,കോളേജ് യൂണിയൻ ചെയർ പേഴ്സൺ ശ്രീ പാർത്ഥിവ് എസ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കുമാരി സ്നേഹ ജോഷി എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ അസ്സോസിയേറ്റ് പ്രൊഫസർ ഡോ.കദീജാബി .എ. എ നന്ദി പ്രകാശിപ്പിച്ചു.