വെയിലല്ല 'തീ' വിലയാണ്...തേങ്ങയ്ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനിടെ വെളിച്ചെണ്ണ വിലയും റോക്കറ്റേറി. ദീപാവലി ആഘോഷത്തിന് ശേഷവും വെളിച്ചെണ്ണ വില മാറ്റമില്ലാതെ കുതിക്കുമ്പോൾ ഇടവിട്ട് പെയ്യുന്ന മഴയ്ക്കിടയിൽ ലഭിച്ച വെയിലിൽ വെളിച്ചെണ്ണ ആട്ടുന്നതിനായി കൊപ്ര ഉണക്കുന്ന തൊഴിലാളികൾ.ആലപ്പുഴ ചുങ്കത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.