മുറ്റത്തെത്തും പൂക്കൾ...ഇന്ന് അത്തം. പത്താം നാൾ തിരുവോണപ്പുലരിയാകും വരെ വിട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുങ്ങും. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ. കളമൊരുക്കുവാൻ പാതയോരത്ത് നിന്ന് പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച