എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപത്തെ അടഞ്ഞ് കിടക്കുന്ന കടയ്ക്ക് മുന്നിൽ ഉദയംപേരൂർ സ്വദേശി പി.പി. അരവിന്ദാക്ഷന്റെ പഴയ കാല നോട്ടുകളും നാണയങ്ങളും അടങ്ങിയ പ്രദർശനം. പതിനായിരം കോടിയുടെ നോട്ട്, തിരുവിതാംകൂർ, ഡച്ച്, ഇസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ, ചോള രാജ ഭരണ കാലത്തെ നാണയങ്ങളും ശേഖരത്തിലുണ്ട്.