ഈ തണലിൽ ഇത്തിരിനേരം ... കൊടുങ്ങല്ലൂർ ഭരണിക്ക് മുന്നോടിയായി ദേശത്തുള്ള വീടുകളിൽ ഭഗവതിയുടെ പ്രീതിയ്ക്കായി വെളിച്ചപ്പാട് കയറി ഇറങ്ങുന്ന പാലക്കാട് തരവത്ത് സ്വദേശിയായ കല്യാണി. 36 വർഷമായി മുടങ്ങാതെ ഭരണി ഉത്സവത്തിനു പോകുന്ന കല്യാണി ഇത്തവണയും പതിവ് മുടക്കിയില്ല. കോമരമായി വീടുകൾ കയറിയിറങ്ങുന്നതിനിടെ ചൂടിന്റെ കാഠിന്യം മൂലം റോഡരികിലെ മരത്തണലിൽ മകൾ ശോഭനയ്ക്കൊപ്പം വിശ്രമിക്കുന്നു. പിരായിരി പള്ളിക്കുളം ഭാഗത്തു നിന്നുള്ള ദൃശ്യം.