EDITOR'S CHOICE
 
വിന്റേജ് ക്ളാസിക് സ്‌കൂട്ടർ ക്ലബ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി നടന്ന സ്‌കൂട്ടറുകളുടെ റാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ. എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
 
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്കിലെ വളവിൽ നിയന്ത്രണംവിട്ട് മൂടിയില്ലാത്ത കലുങ്കിന് മുകളിലെ കമ്പിയിൽത്തട്ടി നിന്നപ്പോൾ. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
 
തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിൽ ദീപാവലി ആഘോഷിക്കുന്നവർ
 
ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ യു.ഡി.എഫിൻ്റെ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന മഹാസംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
 
പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ,ഡി,എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.
 
യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
 
പത്തനംതിട്ട യു.ഡി.എഫ് ൻ്റെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ ജാഥ.
 
കൊല്ലം-തിരുപ്പതി എക്സ്‌പ്രസ് ട്രെയിനിൽ കൊല്ലത്തേക്ക് കൊണ്ട് വന്ന കഞ്ചാവ് പൊലീസ് പിടികൂടി പരിശോധിക്കുന്നു
 
മാർഗദർശക മണ്ഡലം കേരളം സംഘടിപ്പിക്കുന്ന ധർമസന്ദേശ യാത്രയ്ക്ക് കൊല്ലം ആനന്ദവല്ലീശ്വരത്ത് നൽകിയ സ്വീകരണം
 
പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന ഭക്തജനങ്ങൾ.
 
1.ശബരിമല നിയുക്ത മേൽശാന്തിയായി തൃശ്ശൂർ ചാലക്കുടി വാസുപുരം മറ്റത്തൂർ കുന്ന് ഏറന്നൂർ മന പ്രസാദ് ഇ.ഡിയെ പന്തളം കൊട്ടാരത്തിലെ കുട്ടി കശ്യപ് വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, അഡ്വ. പി.ഡി സന്തോഷ് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം. 2. മാളികപ്പുറം നിയുക്ത മേൽശാന്തിയായി മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം മനു നമ്പൂതിരി എം.ജി പന്തളം കൊട്ടാരത്തിലെ കുട്ടി മൈഥിലി വർമ്മ തെരഞ്ഞെടുത്ത നറുക്ക് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഉയർത്തികാട്ടുന്നു. പി.ആർ.ഒ അരുൺകുമാർ, ദേവസ്വം കമ്മീഷൻ ബി.സുനിൽകുമാർ, ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ,ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അഡ്വ. പി.ഡി സന്തോഷ് കുമാർ, ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സമീപം.
 
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എം..ജി .മനു നമ്പൂതിരിപ്പാടിന് ഇളയമകൻ ഭാരത് കൃഷ്ണ മുത്തം നൽകുന്നു.മൂത്തമകൾ ഭദ്രപ്രിയ,ഇളയ മകൾ പത്മപ്രിയ എന്നിവർ സമീപം
 
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.ജി.മനു നമ്പൂതിരി കുടുംബത്തോടൊപ്പം
 
എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കന്റോൺമെന്റ് മൈതാനിയിൽ നൽകുന്ന സ്നേഹാദരവിന്റെ പന്തൽ നിർമ്മാണം പൂർത്തിയായപ്പോൾ
 
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരി
 
പട്ടത്താനം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സ്കന്ദഷഷ്ഠി​ മഹോത്സവത്തിന്റെ നോട്ടീസ് ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങി​ൽ ഭരണസമി​തി​ പ്രസിഡന്റ് ജെ.വിമലകുമാരി, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണന് കൈമാറി പ്രകാശനം ചെയ്യുന്നു. ഭരണസമിതി സെക്രട്ടറി ദിലീപ് കുമാർ, സ്കന്ദഷഷ്ഠി​ മഹോത്സവ ജനറൽ കൺവീനർ ആനന്ദ്, കൺവീനർ വൈശാഖ് ജിത്തു, ക്ഷേത്രം വൈസ് പ്രസിഡന്റ് സജീവ്, ട്രഷറർ കെ. സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഈസ്റ്റ് ശാഖ പ്രസിഡന്റ് ബൈജു എസ്. പട്ടത്താനം, വെസ്റ്റ് ശാഖ പ്രസിഡന്റ് അനൂപ് എം.ശങ്കർ, ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, വിജയൻ, രാജു, പ്രദീപ്, ബാബു രാജേന്ദ്രൻ, സുനിത, വനിതാ സംഘം പ്രസിഡന്റ് മായ, സെക്രട്ടറി ഷീജ, ട്രഷറർ രഹ്‌ന തുടങ്ങിയവർ സമീപം
 
നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
 
ലഹരി മാഫിയക്കെതിരെ പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തത്തിന്റെ സമാപന ചടങ്ങിൽ പ്രവർത്തക ഉപഹാരമായി കൊടുത്ത ഖാദിയുടെ കുഷ്യൻ നോക്കുന്ന രമേശ് ചെന്നിത്തല.എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,ചാണ്ടി ഉമ്മൻ തുടങ്ങിയവർ സമീപം
 
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
 
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
 
സ്നേഹമാണ്......തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടന വേദിയിൽ സ്നേഹം പങ്കിടുന്ന സഹപാഠികൾ. ഫോട്ടോ ബാബു സൂര്യ
 
ഇരയായ മരം... കോട്ടയം കോടിമത എം.എൽ റോഡിന് സമീപം അജൈവ മാലിന്യ ശേഖരണ യൂണിറ്റിന് സമീപത്ത് നിന്നിരുന്ന മരം ഉണങ്ങിപ്പോയപ്പോൾ.
 
കളറല്ല ജീവിതം... ആശ്രാമം മൈതാനിയിൽ നടക്കുന്ന വണ്ടർ ഫാൾസിന് മുന്നിൽ കളിപ്പാട്ടങ്ങൾ വിൽക്കുന്ന അന്യസ്ഥാന പെൺകുട്ടി ക്ഷീണം മൂലം ഉറങ്ങിപ്പോയപ്പോൾ.
 
മന്ത്രി വി.എൻ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞപ്പോൾ രോഗിയായ വയോധികമായി എത്തിയ ഓട്ടോറിക്ഷ സുരക്ഷിതമായി കടത്തിവിടുന്ന പ്രവർത്തകർ
 
കൊല്ലം ഹോക്കിയും, ഐ.ആർ.ഇ.എൽ ചവറയും, ജില്ലാ സ്പോർട്‌സ് കൗൺസിലുമായി ചേർന്ന് നടപ്പിലാക്കുന്ന 'മിഷൻ കൊല്ലം ഹോക്കി' പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാൽ ഹോക്കി കളിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
 
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുത്ത കായികതാരങ്ങൾക്കൊപ്പം മന്ത്രി കെ .എൻ ബാലഗോപാൽ സ്പോർട്സ് കൗൺസിൽ .പ്രസിഡൻറ് എക്സ് .ഏണസ്റ്റ്, കേരളഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി. സുനിൽകുമാർ, എക്സ്. ഏണസ്റ്റ് IREL ചവറയുടെ ചീഫ് ജനറൽ മാനേജർ എൻ. എസ് അജിത് എന്നിവരോടൊപ്പം
 
മിഷൻ കൊല്ലം ഹോക്കിയുടെ ഉത്ഘടന ചടങ്ങിൽ IREL നൽകിയഗോൾകീപ്പർ കിറ്റ് ജനറൽ മാനേജർ എൻ .ആർ അജിത്ത് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് കൈമറുന്നു
 
ആവേശത്തോടെ ടീച്ചർ.... പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ കഞ്ഞിരപ്പളളി സെൻ്റ്. മേരീസ് ജി.എച്ച് എസ്. എസിലെ ശിഖ എം. സോബിൻ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുമ്പോൾ ആവേശത്തോടെ കൂടെ ഓടി പ്രോത്സാഹിപ്പിക്കുന്ന കായിക അദ്ധ്യാപിക എബിലി വർഗീസ് ശിഖ ഒന്നാം സ്ഥാനം നേടി
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്​.
 
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരും ആലപ്പുഴയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​
 
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി രാജാ കേശവദാസ് നീന്തൽ കുളത്തിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ നിന്ന്
 
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കുട്ടനെല്ലൂർ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിച്ച പുത്തൂർ വാക്കത്തോൺ മന്ത്രി കെ. രാജൻ തുടങ്ങിയവർ മുൻ നിരയിൽ
 
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൃശൂർ കുറുപ്പം റോഡിൻ്റ അശാസ്ത്രീയ നിർമ്മാണം മൂലം കടയിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളം കോരിയെടുത്ത് കടക്ക് മുമ്പിൽ വളരുന്ന വാഴയ്ക്ക് ഒഴിക്കുന്നു കടയുടമ
 
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ റോഡിന് സമീപത്തെ കൊല്ലം തോടിന്റെ കരയ്ക്ക് നാട്ടുകാർ തള്ളിയ പ്ലാസ്റ്റിക്, അറവ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ തോട്ടിൽ നിന്ന് വാരിമാറ്റുന്നു
 
ശബരിമലയിലെ സ്വർണകൊള്ളക്കെതിരെ മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിൽ അകപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സഹപ്രവർത്തകർ കുടിവെള്ളം നൽകുന്നു.
 
ചോര കൊണ്ടൊരു ചുമർചിത്രം….കോഴിക്കോട് ഗവൺമെന്റ് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്ത് ലഹരി മാഫിയ പിടിമുറുക്കി, മതിലിനു പിറകിൽ വന്നിരുന്ന് ലഹരി കുത്തിവെച്ചശേഷം വരുന്ന രക്തം വിരലുകൊണ്ട് ചുമരിൽ തേച്ച പാടുകളാണിവ, ലഹരി ഉപയോഗിച്ചതിൻ്റെ ശേഷിപ്പുകളായ സിറിഞ്ചുകളും കാണാം.ലഹരി ഉപയോഗിച്ച് രണ്ടുപേർ ഈ സ്ഥലത്ത് മരണപ്പെട്ടിട്ടുണ്ട്.
 
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
 
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം നിർവഹിക്കുന്നു.
 
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ഓവർസിയറായിട്ട് ജോലിയിൽ പ്രവേശിച്ചശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിൽ നിന്ന് മന്ത്രി വി.എൻ.വാസാവനൊപ്പം പുറത്തേക്ക് വരുന്നു.കോട്ടയം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ സമീപം
  TRENDING THIS WEEK
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സരയു ലക്ഷ്മി ബി (ജി.എച്ച്.എസ്.എസ് കലവൂർ)ന്റെ പ്രകടനത്തിൽ നിന്ന്
സ്കൂളുകളിൽ ഇപ്പോൾ യാത്രകളുടെ സമയമാണ് ബസുകളിൽ കുട്ടികൾ വരുന്നത് കാത്ത് കളിപ്പാട്ടങ്ങളുമായി നിൽക്കുന്ന കച്ചവടക്കാർ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച്ച
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന ജൂനിയർ ഗേൾസ് നടത്ത മത്സരത്തിൽ ട്രാക്കിൽ കുഴഞ്ഞു വീണ മത്സരാർത്ഥിയെ രക്ഷകർത്താവ് എടുത്തയർത്തി കൊണ്ടുപോകുന്നു.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സരയു ലക്ഷ്മി ബി (ജി.എച്ച്.എസ്.എസ് കലവൂർ)ന്റെ പ്രകടനത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന (ചെസ്റ്റ് നമ്പർ 829) അഭിനവ് ശ്രീറാം. (കലവൂർ ജി.എച്ച്.എസ്. എസ്)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത അമിത് സാദ് (എസ്.ഡി. വി ബി.എച്ച് എസ് .എസ് ആലപ്പുഴ) സന്തോഷത്തിൽ ഒപ്പമുള്ളവരെ കെട്ടിപിടിച്ച് വിതുമ്പിയപ്പോൾ.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ബോയ്സ് 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന (ചെസ്റ്റ് നമ്പർ 829) അഭിനവ് ശ്രീറാം. (കലവൂർ ജി.എച്ച്.എസ്. എസ്)
വൈക്കം വടക്കുംകൂർ മൂകാംബിക ക്ഷേത്ര നൃത്തമണ്ഡപത്തിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com