കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യനുമായി സംസാരിക്കുന്നു
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിന്റെ സദസിന്റെ മുൻ നിരയിൽ ഇരിക്കുന്ന ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,എം.എൽ.എമാരായ രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെ.യു.ജെനീഷ് കുമാർ,അഡ്വ.ജോബ് മൈക്കിൾ,പിസി.വിഷണു നാഥ്,ടി.സിദ്ധിഖ്,രാഹുൽ മാങ്കൂട്ടത്തിൽ,എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,എം.കെ.രാഘവൻ,ഡീൻ കുര്യാക്കോസ്,കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ,വി.ശിവകുമാർ,ജോസഫ് വാഴക്കൻ,മുൻ എംഎൽഎ ജോസഫ് എം പുതുശേരി തുടങ്ങിയവർ
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയെ സന്ദർശിച്ചപ്പോൾ.കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ,സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, വൈസ് പ്രസിഡൻ്റ് അഡ്വ.ഷോൺ ജോർജ്,മദ്ധ്യമേഖലാ പ്രസിഡൻ്റ് എൻ.ഹരി തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസിനെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വീകരിക്കുന്നു
പുതുവർഷമാഘോഷിക്കാൻ ഫോർട്ട് കൊച്ചി ബീച്ചിലെത്തിയ വിദേശികൾ
ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി ആനന്ദ് വെയർ ഹൗസിൽ പഴയ കസേരകൾ കൊണ്ട് തീർത്തിരിക്കുന്ന 'പാർലമെന്റ് ഒഫ് ഗോസ്റ്റ്സ് " എന്ന ഇൻസ്റ്റലേഷൻ
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോയിൽ പൂക്കൾക്കിടയിൽ നിന്നും സെൽഫിയെടുക്കുന്ന യുവതി
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സൂബാ നൃത്തത്തിൽ മന്ത്രി വീണാ ജോർജ്ജ് ചുവടുവയ്ക്കുന്നു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പിന്റെ 'ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസി'ന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പുതുവത്സര ദിനത്തിലെ മുഖ്യമന്ത്രിയുടെ ആദ്യ പൊതുപരിപാടിയിൽ ഇൻഡോർ പ്ലാന്റ് നൽകി സ്വീകരിക്കാനെത്തിയ കുരുന്നിനെ മുഖ്യമന്ത്രി പിണറായി വിജയൻ താലോലിക്കുന്നു. മന്ത്രി വീണാ ജോർജ്ജ് സമീപം.