കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് ഉദ്ഘാടനം ചെയ്യാൻ എത്തിയ സൽമാൻഖാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി കെ മുഹമ്മദ് റിയാസ് സമീപം
സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര തൃക്കൈകാട്ട് സ്വാമിയാർ മഠം ഹാളിൽ കളിയരങ്ങിൻ്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കാവാലം നാരായണപ്പണിക്കരുടെ കർണ്ണഭാരം സംസ്കൃത നാടകത്തിൽ കർണ്ണനായി ഗിരീഷ് സോപാനം അരങ്ങിൽ
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻറെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി കെ.രാജൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച് ആലിംഗനം ചെയ്യുന്നു
ആൾകൂട്ട ആക്രമണത്തിൽ പാലക്കാട് വാളയാറിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെ അതിഥി തൊഴിലാളി രാംനാരായണന്റെ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പൊട്ടിക്കരയുന്ന ഭാര്യ ലളിതയെ ആശ്വസിപ്പിക്കുന്ന അമ്മ ലക്ഷ്മിൻഭായ്.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യുഡിഎഫ് നഗരസഭാ കൗൺസിലംഗങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർക്കൊപ്പം
എറണാകുളം കരയോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഡോ. സജിത്ത് ഏവൂരേത്ത് അവതരിപ്പിച്ച പാട്ടും പൊരുളും പരിപാടിയിൽ നിന്ന്.
തൊണ്ടയാട് ബൈപ്പാസിന് സമീപമുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കാർ.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയതിനെതിരെയും,തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയും കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോക്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയുടെയും ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,എ.ഐ.സി.സി സെക്രട്ടറി വി.കെ അറിവഴകൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി വക്താവ് പവൻ ഖേര,മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സൻ,ഡി.സി.സി പ്രസിഡന്റ് എൻ .ശക്തൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി .ശരത് ചന്ദ്രപ്രസാദ്,തുടങ്ങി പ്രമുഖ നേതാക്കൾ സമീപം