EDITOR'S CHOICE
 
പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് കൗതുകമായി കണ്ടപ്പോൾ ജപ്പാൻ  സ്വദേശിനി അൻസു ഹൊറിയ്ക തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു
 
പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ  പ്രവർത്തകൻ ദൂരേക്ക് തെറിച്ചുവീണപ്പോൾ
 
ജീവൻ പണയം വച്ച്... വണ്ടാനം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന പൂർണ്ണമായും കത്തിനശിച്ച ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിൽ കയറി തെളിവെടുക്കുന്ന ഫോറസിക് ഉദ്യോഗസ്ഥരും, ഫോറസിക് ഫോട്ടോഗ്രാഫറും.
 
കശാപ്പിനെത്തിച്ച കാളകളെ ഒരു കയറില്‍ കോര്‍ത്ത് കെട്ടി നിര്‍ത്തിയപ്പോള്‍. കോട്ടയം കൈപ്പുഴയില്‍ നിന്നുള്ള കാഴ്ച
 
വിരിപ്പ് കൃഷിക്കായി പാടമൊരുക്കുന്ന കര്‍ഷകന്‍, ചെങ്ങളം മാടപ്പള്ളിക്കാട് പാടത്ത് നിന്നുള്ള കാഴ്ച
 
PHOTO
 
PHOTO
 
കൂലി വർദ്ധനവ് നിഷേധിക്കുന്ന വ്യാപാരി സംഘടനാ നിലപാടിൽ പ്രതിഷേധിച്ച് എസ്. ടി. യു - ബി.എം.എസ് യൂണിയനുകൾ സംയുക്തമായി കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
 
കോഴിക്കോട് ഗവ.ആർട്സ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ നിന്ന്
 
സ്ക്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും പാഠപുസ്തകങ്ങളും കൊടുക്കുന്ന തിരക്കിലാണ് ഒരോ വിദ്യാലയങ്ങളും പാലക്കാട് ബി..ഇ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ യൂണിഫോം വിതരണത്തിൽ നിന്ന്
 
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ തിരുവാതിരകളിക്കും ഒപ്പനക്കും ഒരുങ്ങിയെത്തുന്ന സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ.... KUTUMBASRE
 
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ സംഘനൃത്തമത്സരത്തിനെത്തിയ കടുത്തുരുത്തി സി.ഡി.എസ്അംഗങൾ
 
PHOTO
 
PHOTO
 
PHOTO
 
ജലനിരപ്പ് താഴ്ന്ന വാളയാർഡാമിൽ മീൻ പിടിക്കുന്ന മത്സ്യതൊഴിലാളികൾചൂട് കൂടിയ സാഹചര്യത്തിൽ വെളളത്തിന്റെ അളവ് കുറവാണ്
 
പിണറായി സർക്കാരിൻ്റെ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധസൂചകമയി പ്രവർത്തകർ മന്ത്രിമാരുടെ കോലം കത്തിച്ചപ്പോൾ ഉയർന്ന പുകക്ക് മുന്നിലൂടെ  വഴിയാത്രക്കാർ
 
തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ബി .എം .എസ് സംസ്‌ഥാന വനിതാ തൊഴിലാളി സംഗമം " ദൃഷ്ടി 2023 " ന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി യോടൊത്ത് സെൽഫി എടുക്കുന്ന കുട്ടി .കേന്ദ്രമന്ത്രി വി .മുരളീധരൻ സമീപം
 
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ തയ്യാറാക്കുന്ന  ഗാന്ധി പ്രതിമ.
 
രണ്ടാം കൃഷിക്കായി നിലമൊരുക്കുന്ന കർഷകൻ പാടത്ത് നിന്ന് ജോലികഴിഞ്ഞ് ട്രാക്‌ടറുമായി മടങ്ങിപോകുന്നത് നോക്കി നിൽക്കുന്ന പക്ഷിമൃഗാദികൾ. ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള കാഴ്ച.
 
കുമരകം ചീപ്പുങ്കൾ പാലത്തിന് സമീപം മാലീക്കായൽ റോഡ് ഉയർത്തിപ്പണിതപ്പോൾ അടിയിലായിപ്പോയ വാട്ടർ അതോരിറ്റി പൈപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്ന സമീപവാസി ലിസി ജോസ്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഇവിടുത്തെ കുടിശിക കാലങ്ങളായി പഞ്ചായത്ത് നൽകാത്തതിനാൽ പ്രദേശത്തെ നിലവിലുള്ള വെള്ളം വിതരണം ഉടനെ നിർത്തുമെന്നാണ് വാട്ടർ അതോരിറ്റിയുടെ നിലപാട്. എട്ട് വർഷങ്ങൾക്ക് മുൻപ് ജലനിധി പദ്ധതിയുടെ ഭാഗമായി നാട്ടുകാരിൽ നിന്ന് നാലായിരം രൂപ വെച്ച് പിരിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും കുടിവെള്ളം മാത്രം വന്നില്ല
 
തരിച്ചെടുക്കാം... കായലിന്റെ ഒലപ്പരപ്പിൽ ചെറു അരിപ്പകളുമായി കക്കപെറുക്കുന്ന സ്ത്രീകൾ. കോഴിക്കോട് കക്കോടി ഓളപ്പറയിൽ നിന്നുള്ള കാഴ്ച്ച. വിൽപ്പനയ്ക്ക് വേണ്ടിയെല്ല ഇവരുടെ ഈ അധ്വാനം പകരം നാട്ടിൻപുറത്തെ ഒത്തൊരുമയും സൗഹൃദവും കൂടിയാണ്
 
ചാച്ചാജി... യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഒരുങ്ങുന്ന നെഹ്റു പ്രതിമ.
 
ജില്ലാ ചക്കക്കൂട്ടം സംഘടിപ്പിച്ച ചക്ക മഹോത്സവത്തിൽ നിന്ന്
 
തിരുവനന്തപുരം ജില്ല റെസ‍്‍ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
 
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
 
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
 
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
 
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
 
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ക്ലബ് കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഗോകുലം കേരള എഫ്.സിക്കെതിരെ ഒഡീഷ എഫ്.സിയുടെ ടിയാഗോ മൗറീസിയോ ഗോളടിക്കുന്നു
 
തപസ്യയുടെ ആഭിമുഖ്യത്തിൽ തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ച മാടമ്പ് പുരസ്കാര ചടങ്ങിൽ പങ്കെടുക്കുന്ന പുരസ്ക്കാര ജേതാവ് ജയരാജ് പുരസ്കാരം വിതരണം ചെയ്യുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സമീപം
 
സംസ്ഥാനത്ത് നടക്കുന്ന വില്ലേജ് ഓഫീസുകളിലെ പരിശോധനകളുടെ ഭാഗമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ തൃശൂരിലെ മുണ്ടൂർ അഞ്ഞൂർ വില്ലേജ് ഓഫീസിൽ മിന്നൽ പരിശോധന നടത്തുന്നു കളക്ടർ കൃഷ്ണ തേജ സമീപം
 
പറക്കും സുകുമാരൻ ... തൃശൂർ തോപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖെ ലോ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ എഴുപ്പത്തി അഞ്ച് വയസിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്ന എറണാകുളത്തിന്റെ പി.ഇ സുകുമാരൻ
 
കൈപിടിച്ച് കസേരയിലേക്ക് ...തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ " നിയമസഭാപ്രസംഗങ്ങൾ " പുസ്തകത്തിന്റെ പ്രകാശന ചടങ് തുടങ്ങുന്നതിന് മുൻപായി വേദിയിലെ കസേരയിൽ കയറി ഇരിക്കാനെത്തിയ രമേശ് ചെന്നിത്തലയുടെ ചെറുമകൻ രോഹൻ രോഹിത്ത്
 
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ് എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണയെ കെട്ടിപ്പിടിച്ച് ആഹ്‌ളാദം പങ്കിടുന്നു
 
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് പ്രകടനം തൃശൂർ ശക്തൻ നഗറിൽ നിന്നാരംഭിയ്ക്കുന്നു
 
തൃശൂരിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന യൂത്ത് കോൺ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ദേശീയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി.വിശ്രീനിവാസ് തുടങ്ങിയവർ
 
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ , ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസൻ ,രമ്യ ഹരിദാസ് എം.പി തുടങ്ങിയവർ മുൻ നിരയിൽ
  TRENDING THIS WEEK
കേരള ബ്ളാസ്റ്റേഴ്സ് വാടക കുടിശിക നൽകാനുണ്ടെന്നാരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ പനമ്പള്ളി നഗർ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന് സമീപത്തെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടയുന്നു
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആനകൾ. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആന. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
PHOTO
ജലം വലിഞ്ഞ മണ്ണിൻ മനസിൽ ....... തലശ്ശേരി പെട്ടിപ്പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് നിന്നുമാരംഭിച്ച ഛായാചിത്ര യാത്ര കണ്ണൂരിലെത്തിയപ്പോൾ
PHOTO
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com