പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മന്ത്രി വി.ശിവൻകുട്ടിയുമായി സംഭാഷണത്തിൽ.മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ അടൂർ പ്രകാശ് എം.പി യ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സദസിനെ അഭിവാദ്യം ചെയ്യുന്നു
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ സിബി ജെയിംസ്,മാണി.സി.കാപ്പൻ എം.എൽ.എ,ജോസ്.കെ.മാണി എം.പി,മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഫ്രാൻസിസ് ജോർജ് എം.പി,മന്ത്രി വി.എൻ.വാസവൻ,പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വിതുമ്പിക്കരഞ്ഞ കണ്ണൂർ ജില്ലയിലെ മൗലിജയെ അദ്ധ്യാപിക ആശ്വസിപ്പിച്ചപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കണ്ണൂർ ഇളയാവൂർ സി.എച്ച്.എം എച്ച്.എസ്.എസിലെ മുഹമ്മദ് ഫജറിന്റെ ഇടുക്കി ജില്ലക്കെതിരെയുള്ള പ്രകടനം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ കടുത്ത വെയിലിൽ നിന്ന് രക്ഷനേടാനായി ഷാൾ കൊണ്ട് സുരക്ഷയൊരിക്കയപ്പോൾ