മന്നം സമാധിയിൽ പുഷ്പാർച്ചന തിരക്ക്... ചങ്ങനാശേരി പെരുന്നയിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിനോടനുബന്ധിച്ച് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ കാത്ത് നിൽക്കുന്നവരുടെ തിരക്ക്.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
സിദ്ധി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിലെ ട്രാൻസ്ജെണ്ടർ കലാകാരികൾ തിരുവാതിരയോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ അവതരിപ്പിച്ച തിരുവാതിരയിൽ നിന്ന്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ മൈതാനം തകർത്തതിനെതിരെ കോഴിക്കോട് ഫുട്ബോൾ സ്റ്റേഡിയം സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിക്കുന്നു
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വിഷയത്തിൽ മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ എസ്. ജയശ്രീ എന്നിവർ സ്റ്റേഡിയം സന്ദർശിക്കുന്നു.
ധനുമാസത്തിലെ തിരുവാതിരയിൽ കോഴിക്കോട് നഗരത്തിൽ നടന്ന നരിക്കളി. അശോകപുരം മുത്തപ്പൻകാവിനു സമീപത്തു നിന്നുള്ള ദൃശ്യം
മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വിജയഭേരി' ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമൊപ്പം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ...കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിൽ ഹോർഡിംഗ്സ് സ്ഥാപിക്കാൻ ഫ്രെയിം പണിയുന്ന തൊഴിലാളികൾ
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടയം എസ്.പി.സി.എസ് ഹാളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ,കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.സതീഷ് ചന്ദ്രൻ നായർ,നഗരസഭാ കൗൺസിലർ സി.എൻ. സത്യനേശൻ,സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം നഗറിൽ നടന്ന മന്നം ജയന്തി സമ്മേളനത്തിന്റെ സദസിന്റെ മുൻ നിരയിൽ ഇരിക്കുന്ന ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,എം.എൽ.എമാരായ രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെ.യു.ജെനീഷ് കുമാർ,അഡ്വ.ജോബ് മൈക്കിൾ,പിസി.വിഷണു നാഥ്,ടി.സിദ്ധിഖ്,രാഹുൽ മാങ്കൂട്ടത്തിൽ,എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,എം.കെ.രാഘവൻ,ഡീൻ കുര്യാക്കോസ്,കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ,വി.ശിവകുമാർ,ജോസഫ് വാഴക്കൻ,മുൻ എംഎൽഎ ജോസഫ് എം പുതുശേരി തുടങ്ങിയവർ