ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
അരികിൽ, അരികിൽ, ചീനവലയ്ക്കരികിൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
കനത്ത മഴയിൽ വെള്ളം കെട്ടിക്കിടക്കുന്ന കോട്ടയം ഈരയിൽകടവ് മണിപ്പുഴ ബൈപാസ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരൻ്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് മിനി ലോറി കടന്ന് പോയപ്പോൾ.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
ശക്തമായ മഴയില് കോട്ടയം കാഞ്ഞിരം പാലത്തിന് സമീപത്തെ റോഡില് വെള്ളം കയറിക്കിടന്നിട്ടും പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് മടങ്ങുന്ന തിരുവാര്പ്പ് പഞ്ചായത്ത് പതിനൊന്നാം വാര്ഡ് തൊഴിലുറപ്പ് തൊഴിലാളികള്
പാലക്കാട് വി ടി ബി സ്മാരക സാംസ്കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ കണ്ണമ്മൂല ബണ്ട്കോളനിയിലുണ്ടായ വെള്ളക്കെട്ടിലൂടെ ആർത്തുല്ലസിക്കുന്ന കുട്ടികൾ
വഴുതക്കാട് ഗവ.കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും വയോസേവന അവാർഡ് സമർപ്പണ ചടങ്ങിൽ നെടുമങ്ങാട് വയോമിത്രത്തിൽ നിന്നെത്തിയ സി. സരസ്വതി അമ്മയും ഇന്ദിരയും സിനിമാഗാനത്തിന് നൃത്തച്ചുവട് വച്ചപ്പോൾ
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തിനെത്തിയ രോഹിത്ത് ശർമ്മ
സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സൂപ്പർ സ്റ്റാർ രജനികാന്ത് ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വാഹനത്തിൽ വരുന്നവേളയിൽ ആരാധകരെ കൈവീശിക്കാണിക്കുന്നു
ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ തിരുവനന്തപുരത്തെത്തിയ വിരാട് കൊഹ്ലി വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് വരുന്നു.കാര്യവട്ടത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന നെതർലൻഡ്സിനെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കൊഹ്ലി വിട്ടുനിന്നിരുന്നു
കോട്ടയം പബ്ളിക് ലൈബ്രറി ആര്ട്ട് ഗാലറിയിൽ നടക്കുന്ന നേച്ചർ വൈബ്സ് വന്യജീവി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ ചിത്രങ്ങൾ കാണുന്നു
കൈയ്യൊപ്പോടെ...എസ്.എൻ.വി സദനത്തിൽ നടന്ന ചടങ്ങിൽ താൻ രചിച്ച സമ്പൂർണ കൃതികൾ ആദ്യ വായനക്കാർക്ക് കൈയ്യൊപ്പിട്ട് നൽകുന്ന പ്രൊഫ. എം.കെ. സാനു
കൈയ്യൊപ്പോടെ...എസ്.എൻ.വി സദനത്തിൽ നടന്ന ചടങ്ങിൽ താൻ രചിച്ച സമ്പൂർണ കൃതികൾ ആദ്യ വായനക്കാർക്ക് കൈയ്യൊപ്പിട്ട് നൽകുന്ന പ്രൊഫ. എം.കെ. സാനു
സൂര്യ ഫെസ്റ്റുവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്ട്യം
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന രാജ്യാന്തര കലിഗ്രഫി ഫെസ്റ്റിവല്ലിൽ നിന്ന്
വന്യവാരം...വന്യജീവിവാരത്തോട് അനുബന്ധിച്ച് തൃശൂർ മൃഗശാല അങ്കണത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്നും.
മോട്ടോർ വാഹനവകുപ്പ്, റോഡ് സേഫ്റ്റി ക്ളബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിന് ശേഷം വിദ്യാർത്ഥിനികളോട് സംസാരിക്കുന്ന സിനിമ നടൻ ഷെയ്ൻ നിഗം
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കിയശേഷം
പ്രശസ്ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൂര്യയും ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച സംഗീതോത്സവത്തിൽ പി.ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി
നൃത്തരാവിൽ... പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്ന്.
ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കെട്ടുകാളകൾ ക്ഷേത്ര മൈതാനിയിലേക്ക് പ്രവേശിച്ചപ്പോൾ
ജീവിതം തിരഞ്ഞുപിടിക്കാൻ ...: മംഗൽപാടി പഞ്ചായത്തിലെ ഉപ്പളയിൽ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും വലിച്ചെറിഞ്ഞ ദേശീയപാതയ്ക്ക് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ ആക്രിസാധനങ്ങൾ തിരയുന്ന നാടോടി സ്ത്രീ..
കനത്ത മഴയിൽ വെള്ളം കെട്ടിക്കിടക്കുന്ന കോട്ടയം ഈരയിൽകടവ് മണിപ്പുഴ ബൈപാസ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരൻ്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് മിനി ലോറി കടന്ന് പോയപ്പോൾ.
ഇത് ഇങ്ങനെയും ഉപയോഗികാം... പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൻറെ പരിസരത്തു സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളിലെ ബാറ്ററി നശിച്ചു പോയതിനാൽ ബാറ്ററി സൂക്ക്ഷിച്ചിരുന്ന ഗ്രില്ലുകളിൽ കുട്ടികൾ ഇരുന്നു വിശ്രമിക്കുന്നു
ശക്തമായ മഴയെ തുടർന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ.
കനത്ത മഴയില് വെള്ളം കയറിയ കോട്ടയം ചുങ്കം ചാലുകുന്ന് സി.എന്.ഐ കൊച്ചാന റോഡിലൂടെ വരുന്ന ബാലന്
മൾബറികൊത്തി... മൾബറിപഴം കഴിക്കുന്ന മഞ്ഞക്കിളി. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.ള്ള കാഴ്ച.
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
കാസർകോട് തളങ്കരയിൽ നടക്കുന്ന ഇരുപത്തി ഒമ്പതാമത് സബ് ജൂനിയർ സംസ്ഥാന നെറ്റ്ബോൾ ചാംപ്യൻഷിപ്പ് മത്സരത്തിലെ (പെൺകുട്ടികൾ) തൃശ്ശൂർ-എറണാകുളം മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തിനെത്തിയ രോഹിത്ത് ശർമ്മ
ചാടി കടന്ന്... പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സ്കൂൾ ഉപജില്ലാ കായികമേളയിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗം ഹർഡിൽസിൽ ഓടിയെത്തിയ പെൺകുട്ടി ഹാർഡിലിന്റെ മുന്നിൽ പകച്ചു നിൽക്കുന്നു. തുടർന്ന് ജഡ്ജസിന്റെയും വിദ്യാർഥികളുടെയും പ്രോത്സാഹനത്തിനിൽ വീണ്ടും ഓടിയെത്തി ഹാർഡിൽ തട്ടിമറിച്ചു ഫിനിഷിങ് പോയിൻറ്റിൽ എത്തുന്നു.
തലസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ പേട്ട ,ചാക്ക റോഡിലെ വെള്ളക്കെട്ട്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ നെതർലൻഡ്സ് ക്രിക്കറ്റ് മത്സത്തിന് മുൻപ് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ പിച്ച് മൂടുന്നു .മത്സരം മഴ മൂലം ഉപേക്ഷിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഓസ്ട്രേലിയയും നെതർലാൻഡ്സും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സാരത്തിൽ മിച്ചൽ സ്റ്റാർക്സിന്റെ ബൗളിംഗിൽ നെതർലാൻഡ്സിന്റെ ബാസ് ഡി ലീഡ് ഔട്ട് ആകുന്നു. മത്സരത്തിൽ സ്റ്റാർക്സ് ഹാട്രിക്ക് നേടി.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ നെതർലൻഡ്സ് ക്രിക്കറ്റ് മത്സത്തിന് മുൻപ് ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ട് പരിശോധനയ്ക്കായി പോകുന്ന അമ്പയർമാർ .മത്സരം മഴ മൂലം ഉപേക്ഷിച്ചു
ജില്ലാ കോൺഗ്രസ് ഓഫീസിൽ മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ നടത്തിയ പുഷ്പാർച്ചന.
കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചേറ്റുകുണ്ടിൽ സ്ഥാപിച്ച ട്രാഫിക് സൈൻ ബോർഡ് കാടുകയറി യാത്രക്കാർക്ക് കാണാൻ കഴിയാത്ത നിലയിൽ. ബദിയടുക്ക പള്ളത്തടുക്കയിൽ 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ റോഡിൽ മാർക്കിംഗ്, സൂചനാ ബോർഡ് എന്നിവ ഇല്ലാത്തതും അപകടകാരണമാണെന്ന് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.
ബൂട്ടിന്റെ കരുത്തിൽ...തൃശൂർ കുന്നംകുളം സീനിയർ സിന്തറ്റിക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 400 മീറ്റർ ഓട്ടത്തിനായ് തയ്യാറെടുക്കുന്ന മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ മാത്രമേ ബൂട്ട് ധരിച്ചിട്ടുണ്ടായിരുന്നുള്ളൂ മീറ്റിൽ പങ്കെടുക്കുന്ന കുട്ടികളിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട വീടുകളിലെ കുട്ടികളാണ്
സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടുന്ന ആളൂർ ആർ.എം.എച്ച്.എസ്.എസിലെ ഓഷീന റോസ് ടിജു
കുന്നംകുളം സീനിയർ സിന്തറ്റിക് ട്രാക്കിൽ സംഘടിപ്പിച്ച റവന്യു ജില്ല കായിക മേളയിൽ ഏഷ്യൻ ഗെയിംസിൽ ലോഗ് ജംബിൽ വെള്ളി നേടിയ ആൻസി സോജന്റെ അനുജത്തി അജ്ഞലി ലോഗ് ജംബിൽ മത്സരിക്കുമ്പോൾ പിതാവ് സോജൻ നിർദ്ദേശം നൽക്കുന്നു
കോട്ടയം നഗരത്തിരക്കിലൂടെ വണ്ടിതള്ളികൊണ്ടുപോകുന്ന കടലകച്ചവടക്കാരൻ
എന്താ മൊഞ്ച്...അന്താരാഷ്ട്ര വയോജന ദിനത്തോട് അനുബന്ധിച്ച് തൃശൂർ വിമലാ കോളേജിൽ സാമൂഹ്യ നിധി വകുപ്പും സുരക്ഷാ മിഷനും സംഘടിപ്പിച്ച ചടങ്ങിൽ നടന്ന ഒപ്പനയിൽ മണവാട്ടി ആവാൻ എത്തിയ കാളത്തോട് എം.വി.എം ഓർഫനേജിലെ 82 വയസ്സുള്ള ലക്ഷ്മി അമ്മ
ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി തൃശൂർ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
TRENDING THIS WEEK