EDITOR'S CHOICE
 
കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ കെ.എം.സി ഫ്‌ളാറ്റ് ഉദ്‌ഘാടനം ചെയ്ത മന്ത്രി കെ.എൻ. ബാലഗോപാൽ വീട് ലഭിച്ച ആനന്ദവല്ലിയ്‌ക്കൊപ്പം പാലുകാച്ചുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലം കോർപ്പറേഷനിലെ നവീകരിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പവലിയൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.എൻ. ബാലഗോപാലിനെ പൂക്കൾ നൽകി സ്വീകരിക്കുന്ന കായികതാരങ്ങൾ.ജില്ലാ കളക്ടർ എൻ. ദേവിദാസ്, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലം എസ്.എൻ.പി പാലസിനരികിൽ കോർപ്പറേഷൻ നിർമ്മിച്ച് നൽകുന്ന കെ.എം.സി ഫ്‌ളാറ്റ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്നാ ഏണസ്റ്റ് തുടങ്ങിയവർ സമീപം.
 
ജനക്ഷേമ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി ബാലഗോപാലിനും എൽ.ഡി.എഫ് സർക്കാരിനും അഭിവാദ്യം അർപ്പിച്ച് കൊല്ലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ആഹ്ലാദ പ്രകടനം
 
41 മണിക്കൂർ വിലങ്ങുവച്ച് ഇന്ത്യൻ പൗരന്മാരെ അമേരിക്കൻ സൈനിക വിമാനത്തിൽ ഇറക്കിയിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
 
ദേശീയപാതയിൽ കല്ലുംതാഴത്ത് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നപ്പോൾ
 
കടൽ ഖനനത്തിനെതിരെ മൽസ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ഇന്ന് നടത്തുന്ന കടൽ സംരക്ഷണ ശ്യംഖലയുടെ പ്രചാരണാർത്ഥം തങ്കശേരിയിൽ സംഘടിപ്പിച്ച പന്തം കൊളുത്തി പ്രതിഷേധ ജ്വാല
 
കൊല്ലം കോർപ്പറേഷനിലെ നവീകരിച്ച ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ പവലിയൻ ഉദ്‌ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. ജില്ലാ കളക്ടർ എൻ.ദേവിദാസ്, എം.നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് തുടങ്ങിയവർ സമീപം
 
അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുആറാട്ടിന് മുന്നോടിയി നടന്ന പൂരം.
 
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന് തുടക്കം കുറിച്ച് പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി മണപ്പിള്ളിമന വിഷ്ണുനമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു
 
പ്രാർത്ഥനാ ദീപം...തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ കാർത്തിക ദീപം തെളിയിക്കുന്ന യുവതികൾ.
 
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡി.എച്ച് ഗ്രൗണ്ടിൽ സത്യസായി ഓർഗനൈസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് ഭരതനാട്യത്തിൽ നിന്ന്
 
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഡി.എച്ച് ഗ്രൗണ്ടിൽ സത്യസായി ഓർഗനൈസ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡേഴ്സ് ഭരതനാട്യത്തിൽ നിന്ന്.
 
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നതിനിടയിൽ നർമ്മം പറഞ്ഞു ചിരിക്കുന്ന കലാകാരന്മാർ
 
കരിക്കാട് സുബ്രഹ്മണ്യ-ധർമ്മശാസ്താക്ഷേത്രത്തിൽ നടന്ന കഥകളിയിൽ വേഷക്കാർക്ക് ചുട്ടികുത്തുന്നു.
 
അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിനെത്തിയര്‍.
 
കോട്ടക്കലിൽ നടക്കുന്ന ദി ഓഷ്യൻ വാട്ടർ ഫെസ്റ്റിൽ അണ്ടർ വാട്ടർ വിഭാഗത്തിൽ പല വർണ്ണങ്ങളുള്ള മീനുകളെ വീക്ഷിക്കുന്ന കുട്ടിയും പിതാവും
 
കൈപ്പാര... കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചൈതന്യ കാർഷികമേളയിൽ നടന്ന വാക്കത്തി കൊണ്ടുള്ള തേങ്ങാ പൊതി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈപ്പുഴ സ്വദേശി മേരി ജോസഫിൻ്റെ വാശിയേറിയ പോരാട്ടം.
 
കൊക്കിന് കൊയ്ത്ത്... വിളഞ്ഞു നിൽക്കുന്ന നെൽപ്പാടത്തെ ചാലിൽ തീറ്റ തേടിപ്പറക്കുന്ന വിവിധയിനം കൊക്കുകൾ. കോട്ടയം കുമരകം റോഡിൽ കണ്ണാടിച്ചാലിൽ നിന്നുള്ള കാഴ്ച.
 
ഫ്രഷ് ഫ്രഷേ... കോട്ടയം വടവാതൂരിൽ ആരംഭിച്ച കേരള സർക്കാരിൻറെ ഫിഷ്മെയ്ഡ് ഓൺലൈൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാൻ മത്സ്യമെടുത്ത് നോക്കിയപ്പോൾ.
 
എറണാകുളം രാജേന്ദ്രമൈതാനിയിൽ നിന്നുള്ള സൂര്യാസ്തമയം.
 
കടുത്ത വെയിലിൽ വാഴക്കുലകൾ വാഹനത്തിൽ നിന്നും കുടച്ചൂടികൊണ്ട് ഇറക്കുന്ന തൊഴിലാളി. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടിന്റെ അളവ് കൂടുതലാണ്
 
നീരുറവ നിലക്കാതിരിക്കട്ടെ---ഒഴുക്ക് നിലച്ച് വരൾച്ചയിലേക്ക് കടക്കുന്ന പമ്പാനദി വാഴക്കുന്നം പാലത്തിൽ നിന്നുള്ള കാഴ്ച.
 
തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്ര ഉത്സവത്തിന് അയ്യമ്പിളി എൻ.ജി.സത്യപാലൻ തന്ത്രിയുടെയും, മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു
 
നെറ്റ് ബോൾ മത്സരം...ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ നെറ്റ് മ്പോൾ വനിതാ വിഭാഗം മത്സരത്തിൽ ഉത്തരാഖണ്ഡിൻ്റെ മുന്നേറ്റം തടയുന്ന കേരള ടീം
 
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു
 
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളേജ് സ്റ്റേഡിയത്തിൽ കേരളത്തിൻ്റെ താരങൾ പരിശീലനം നടത്തുന്നു.
 
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബാൾ മാച്ചിൽ സാറ്റ് തിരൂരും യുണൈറ്റഡ് സ്പോർട്സ് ക്ലബ്‌ കൊൽക്കത്തയും തമ്മിൽ നടന്ന മത്സരം. ഗോൾ രഹിത സമനിലയിൽ കളി അവസാനിച്ചു.
 
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്‌കൂൾ റോളർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ആൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിന്റെ ഗോൾ ശ്രമം തടയുന്ന കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം. മത്സരത്തിൽ 2-1ന് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂൾ ടീം വിജയിച്ചു
 
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 51 വയസിന് മുകളിൽ പ്രായമുള്ള വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കൊല്ലം ഫാത്തിമ മാത കോളേജിലെ എ.ഗീതാകുമാരി അമ്മ
 
മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ പറപ്പൂർ എഫ് സി കേരളയും കോവളം ഫുട്ബോൾ ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിൽ ബോളുമായി മുന്നേറുന്ന പറപ്പൂർ എഫ് സി. 2:0ഗോൾ നിലയിൽ പറപ്പൂർ എഫ് സി കേരള വിജയിച്ചു.
 
പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന എലൈറ്റ് കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ് സിയും തമ്മിൽ നടന്ന മത്സരത്തിൽ ഗോകുലം എഫ് സിക്കെതിരെ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. 1:0 ഗോൾ നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.
 
കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച കേരള ശാസ്ത്ര കോൺഗ്രസ്  റിമോട്ടിലൂടെ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ശേഷം നോക്കികാണുന്ന   മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ.രാജൻ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ തുടങ്ങിയവർ സമീപം
 
വീറോടെ... തൃശൂർ ദേവമാത സി.എം.ഐ സ്കൂളിൽ സംഘടിപ്പിച്ച എസ്.പി.സി സ്റുഡൻസിൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
 
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ.രാധാകൃഷ്ണൻ
 
അന്തരിച്ച കെ. രാധാകൃഷ്ണൻ എം.പി യുടെ അമ്മ ചിന്ന യുടെ മൃതദേഹം തോന്നൂർക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാജ്ഞലി അർപ്പിക്കുന്ന കെ. രാധാകൃഷ്ണൻ
 
കൊല്ലം വാടി കടപ്പുറത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നും ആക്രിസാധനങ്ങൾ ശേഖരിക്കുന്ന മധ്യവയസ്കൻ
 
തൊടുപുഴയിൽ ആരംഭിച്ച സി .പി .എം ജില്ല സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ വി .വി മത്തായി പതാക ഉയർത്തുന്നു.
 
തൊടുപുഴയിൽ നടക്കുന്ന സി .പി .എം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുതിർന്ന നേതാവ് വൈക്കം വിശ്വന്റെ ഫോട്ടോ എടുത്തപ്പോൾ കുഞ്ഞു ഫോട്ടോഗ്രാഫർ നിഹാര ബാബുവിനോട് കുശലം പറയുന്നു .
 
എരിയുന്ന മനവുമായി... ആനപ്പേടിയിൽ മുള്ളരിങ്ങാട് തലക്കോട് ഭാഗങ്ങളിൽ രാത്രി വഴിയരികിൽ തീയിട്ട് കാവൽ നിൽക്കുന്ന നാട്ടുകാർ. കാട്ടാന ശല്യം പരിഹരിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്നാരോപിച്ചാണ് ഒരു കൂട്ടം യുവാക്കൾ രാത്രിയിൽ നാട്ടുകാർക്ക് സംരക്ഷണം ഒരുക്കുന്നത്.
  TRENDING THIS WEEK
എസ്.സി. എഫ് .ഡബ്ലു.എയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളെ ഒഴിവാക്കി എന്ന് ആരോപ്പിച്ച് സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് മാർച്ച്
എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഗജവീരൻമാർ നിരന്നപ്പോൾ
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.