പുഴയെടുത്ത തുരുത്ത്... കണ്ണൂർ വളപട്ടണം പുഴയിലെ തുരുത്തുകളിലൊന്നായ കോർളായി തുരുത്തിനോട് ചേർന്നു നിൽക്കുന്ന, നിറയെ തെങ്ങുകൾ നിറഞ്ഞ ഒരേക്കർ ഭൂമിയുടെ ഇപ്പോഴത്തെ കാഴ്ചയാണിത്. അനധികൃത മണലെടുപ്പിനെ തുടർന്ന്, പുഴയെടുത്ത ഈ സ്ഥലത്ത് ഇനി മരണം കാത്ത് നിൽക്കുന്ന രണ്ട് തെങ്ങുകൾ മാത്രം.
തിരുവനന്തപുരം പൂന്തുറ കടപ്പുറത്ത് കടലിൽ ഉല്ലസിക്കുന്ന കുട്ടികൾ.
പച്ചപുതച്ച്... മൂന്നാർ ദേവികുളത്ത് തേയില തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി സ്ത്രി.
ഇങ്ങനെ ഇരുന്നാൽ മതിയോ... ക്യാമറ കണ്ടപ്പോൾ ഫോട്ടോയെടുക്കാനായി പോസ് ചെയ്യുന്ന കുട്ടിക്കുരങ്ങൻ മൂന്നാറിൽ നിന്നുള്ള കാഴ്ച്ച.
കടലിന്റെ ചരിത്രം... ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ആലപ്പുഴ ബീച്ചിലെ പ്രധാന ആകർഷണം കടൽ പാലാമാണ് ചരിത്രത്തെയും പഴമയേയും ഓർമപ്പെടുത്തുന്ന ഒരു കാഴ്ച.
സന്നിധാനത്ത് അമ്മയുമായി കളിക്കുന്ന പന്നിക്കുട്ടി പതിനെട്ടാം പടിക്കു താഴെ നിന്നുളള കാഴ്ച.
റെസ്റ്റ് ടൈം... ശൈത്യക്കാലമായത്തോടെ തൃശൂർ വടക്കേച്ചിറയിൽ കൂട്ടമായി വിരുന്നെത്തിയ ചൂളാൻ എരണ്ടകൾ.
നിരവധി ദേശാടനപക്ഷികൾ വന്ന് ചേരുന്ന എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ പാടശേഖരത്തിൽ ഇരയേയും തേടിയിരിക്കുന്ന നീർക്കാക്കയുടെ പ്രതിബിംപം വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ.
റാഞ്ചി പറക്കുന്ന ചെമ്പരുന്തേ... കുമരകം ചീപ്പുങ്കലിൽ പരുന്ത് മീനിനെ റാഞ്ചി കൊണ്ട് പോകുന്നതിന്റെ വിവിധ ദൃശ്യങ്ങൾ.
ഇരയെ കാത്ത്... മത്സ്യബന്ധനത്തിന് പോയി വന്ന വള്ളത്തിൽ ചെറുമീനുകൾക്കായി കാത്തിരിക്കുന്ന കൊക്കുകൾ. ആലപ്പുഴ അഴീക്കലിൽ നിന്നുള്ള കഴ്ച.
പൊന്നുവിളയിക്കാൻ... കോട്ടയം കുടവെച്ചൂർ നെൽപ്പാടത്ത് നിന്നും കളകൾ നീക്കം ചെയ്യുന്ന കർഷക തൊഴിലാളികൾ.
മഴയെത്തും മുൻപേ... അസ്തമന സൂര്യനെ മറച്ചുകൊണ്ട് മഴക്കായി കാർമേഘം മാനം മൂടിത്തുടങ്ങിയപ്പോൾ, തൊടുപുഴ ടൗണിൽ നിന്നുള്ള കാഴ്ച്ച.
ആമപ്പാലം... കുളത്തിലേക്ക് വീണ് കിടക്കുന്ന തെങ്ങിൻ തടിയിലൂടെ കയറിവരുന്ന ആമകൾ. കോട്ടയം വാരിശ്ശേരിയിൽ നിന്നുള്ള കാഴ്ച.
വെയിൽ തളർത്താത്ത നിയമം... കാലാവസ്ഥ ഏതുമായാലും തളരാതെ കൃത്യ നിർവഹണം നടത്തുന്ന ചിലരുണ്ട് നമുക്കുച്ചുറ്റും. പൊരിവെയിലിലും തണലിനെ ആശ്രയിക്കാതെ കർമ്മ നിരതനായ ട്രാഫിക്ക് പൊലീസ്. കണ്ണൂർ തിക്കി ബസാറിൽ നിന്നുള്ള കാഴ്ച്ച.
കൂടണയും നേരം... കൂടണഞ്ഞ ഇരണ്ടകൾ അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
തണ്ണീര്‍തടങ്ങളും ചതുപ്പ് നിലങ്ങളും ഇല്ലാതായികൊണ്ടിരിക്കുമ്പോഴും കോഴിക്കോട്ടെ മണ്ണിന്റെ രുചി തേടി അവരെത്തി. അരയന്നകൊക്കുകളുടെ കൂട്ടിത്തിലെ ഏറ്റവുമധികം കാണുന്ന അരയന്നകൊക്ക് അഥവാ ഗ്രേറ്റ് ഫ്‌ലാമിങ്കോ എന്ന പക്ഷിയാണ് ഇന്നലെ കോഴിക്കോട് കടപ്പുറത്ത് കണ്ടെത്തിയത്.
വൈകല്യങ്ങളെ വകവെക്കാതെ... വകല്യങ്ങളിൽ തളരാതെ ജീവിതത്തെ പൊരുതി ജയിച്ചവരാണിവർ. മലപ്പുറം ചമ്രവട്ടം പാലത്തിന് സമീപത്തു നിന്നുള്ള കാഴ്ച്ച.
കോട്ടപ്പാറയിലെ കോടമഞ്ഞു... കോടമഞ്ഞിറങ്ങി മൂടിക്കിടക്കുന്ന വണ്ണപ്പുറം ടൗൺ, ദിവസേന പുലർച്ചെ ഈ കാഴ്ച്ച ആസ്വദിക്കുവാൻ നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. കോട്ടപ്പാറയിൽ നിന്നുള്ള പ്രഭാത കാഴ്ച്ച.
പ്രളയശേഷം... കുമരകം കരിമഠം ഉണ്ണി പാടത്ത് വിത്ത് വിതക്കുന്ന കർഷകർ.
നിലയ്ക്കൽ ബേസ് ക്യാമ്പിന്റെ ടോപ്പിൽനിന്നും പ്രധാന കവാടത്തിന്റെയും പൂങ്കാവനത്തിലെ മലനിരകളുടെയും ദൃശ്യം.
  TRENDING THIS WEEK
ഒടിയൻ കോട്ട... ഒടിയൻ സിനിമയുടെ റിലീസിന് മുന്നോടിയായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിരത്തി സ്ഥാപിച്ചിരിക്കുന്ന മോഹൻലാലിന്റെ ഫ്ലെക്സ് ബോർഡുകൾ.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയ ഡെലിഗേറ്റുകൾ.
ഒടിയൻ കാണാൻ ആലപ്പുഴ പങ്കജ് സിനിമാ തിയേറ്ററിൽ എത്തിയവരുടെ ആഘോഷ പ്രകടനം.
ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽ.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്രതന്ത്രി വഞ്ചിയൂർ അത്തിയറ മഠം ബ്രഹ്മശ്രീ നാരായണ രുരാമരുവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ്.
എറണാകുളം ഐ.ജി. ഓഫീസിന് സമീപം പുൽക്കൂട് നിർമ്മിക്കുന്ന അന്യസംസ്ഥാന തൊഴിലാളി.
കൂടെയുണ്ട് എന്നും... തൃശുർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത വിജയനെ അഭിനന്ദിക്കുന്ന ഭർത്താവ് വിജയൻ, മകൾ ആതിര സമീപം.
കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയുടെ ഉദ്‌ഘാടനം.
ആത്‍മഹത്യ ചെയ്‌ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ഭൗതികദേഹം സമരപ്പന്തലിന് മുന്നിൽ എത്തിച്ചപ്പോൾ.
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പവർലൂമിലേയ്ക്ക് മാറ്റരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഹാന്റ്ലൂം സൊസൈറ്റീസ് അസോസിയേഷന്റെ നേത്യത്വത്തിൽ കൈത്തറി തൊഴിലാളികളുടെ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തറിയിൽ വസ്ത്രം നെയ്യുന്നത് വീക്ഷിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com