കൊല്ലം തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള തേവള്ളി കരക്കാരുടെ കെട്ടുകുതിര അഷ്ടമുടി കായലിലൂടെ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നു.
ഭഗവാൻ എഴുന്നള്ളുന്നെ...ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് പുറപ്പാട്
കിഴക്കേയാക്കര മണപ്പുള്ളി ഭഗവതി വേലയോട്നുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റം .
എറണാകുളം എളമക്കര ഭാസ്ക്കരീയം ഹാളിൽ ഭാരതീയ സാംസ്ക്കാരിക നൃത്തകലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്ക്കാരിക ഘോഷയാത്ര
ആറ്റുകാൽ ഉത്സവത്തിന്റെ രണ്ടാം ദിവസം നടന്ന നാദം നൃത്തശില്പം.
പാലക്കാട് ഗൗരി ദേശീയ സാംസ്ക്കാരികോത്സവത്തിൽ ചലച്ചിത്രതാരം ശോഭന അവതരിപ്പിച്ച ഭരതനാട്യം.
കണ്ണൂർ താഴേ ചൊവ്വ ശ്രീ ചെമ്മിണിയൻകാവ് ദേവ സന്നിദാനം മഹോത്സവത്തോടനുബന്ധിച്ച് പുലർച്ചെ കെട്ടിയാടിയ കണ്ഠാക‌ർണൻ തെയ്യം.
കണ്ണൂരിലെ അഞ്ചരക്കണ്ടി പാളയം മുത്തപ്പൻ ക്ഷേത്രത്തിൽ കെട്ടിയാടിയ പോതി തെയ്യങ്ങൾ.
തൃശൂർ റീജ്യണൽ തിയേറ്ററിൽ സംഘടിപ്പിച്ച പ്രൊ. വാഴകുന്നം മെമ്മോറിയൽ മായദീപം കുട്ടികളുടെ മാജിക് മത്സരത്തിൽ നിന്ന്.
ദർശന സൗഭാഗ്യം... പയ്യന്നൂർ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി മുച്ചിലോട്ട് ഭാഗവതിമാരുടെ തിരുമുടി നിവർന്നപ്പോൾ.
റിപ്പബ്ളിക്ക് ദിന പരേഡ്, രാജ്പഥ് മാർച്ച്, പ്രധാനമന്ത്രിയുടെ റാലി എന്നിവയിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾ ന്യൂഡൽഹിയിൽ അവതരിപ്പിച്ച സാംസ്ക്കാരിക പരിപാടിയുടെ പുനരാവിഷ്‌ക്കാരം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അവതരിപ്പിച്ചപ്പോൾ.
മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുല്ലയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും നടന്ന തിരിച്ചെഴുന്നള്ളത്തിൽ അരങ്ങേറിയ ദേവനൃത്തത്തിൽ നിന്ന്.
“സദാ സ്വയം കത്തിയെരിയുന്നുണ്ടെങ്കിലും എന്നും പുതിയവളായി വന്നു അനുഗ്രഹിച്ചു പോന്നിട്ടില്ലേ, മേലിലും അങ്ങനെ തന്നെ ചെയ്യുന്നുണ്ട്"...വടകര നടോൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറിയ പുതിയ ഭഗവതി തെയ്യം
കേരളാ ടൂറിസം വകുപ്പും ജില്ലാ ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിച്ച ഉത്സവം പരിപാടിയിൽ കുറിച്ചി നടേശനും സംഘവും അവതരിപ്പിച്ച അർജുന നൃത്തം.
ശാസ്തപ്പൻ തെയ്യങ്ങൾ
തിരുവനന്തപുരം ഭാരത് ഭവൻ ശെമ്മങ്കുടി സ്മൃതിയിൽ അരങ്ങേറിയ കൃഷ്ണ ബന്ധാരിയുടെ പുല്ലാങ്കുഴൽ കച്ചേരി.
കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം
നിശാഗന്ധി നൃത്തോത്സവത്തിൽ ഡോ:സിന്ധു ശിവൻകുട്ടി അവതരിപ്പിച്ച കുച്ചിപ്പുടി.
നിശാഗന്ധി നൃത്തോത്സവത്തിൽ ടി.റെഡ്‌ഡി ലക്ഷ്മി അവതരിപ്പിച്ച കുച്ചിപ്പുടി.
ടൗൺ ഹാളിൽ മലയാള കലാകാരന്മാരുടെ ദേശീയ സംഘടന `നന്മ´ സംഘടിപ്പിക്കുന്ന നാടകോത്സവത്തിൽ ഇന്നലെ അവതരിപ്പിച്ച 'നിരപരാധികളുടെ ജീവിതയാത്ര' എന്ന നാടകത്തിൽ നിന്ന്.
  TRENDING THIS WEEK
തേനൂറും അഭ്യാസം... കെട്ടിടങ്ങളിലും മറ്റും തേനീച്ചകൾ ഒരുക്കിയ കൂട്ടിൽ നിന്ന് തേൻ കവർന്നശേഷം വഴിയോരങ്ങളിൽ വലിയ വിലയ്‌ക്ക് വില്‌ക്കുന്ന അന്യസംസ്‌ഥാനക്കാരെ ഇപ്പോൾ ധാരാളമായി കാണാം. അതിസാഹസികമായാണ് ഇവർ തേനീച്ചകളെ തുരത്തി തേനെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി നീലംകുളങ്ങരയിലെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലെ കൂട്ടിൽ നിന്ന് തേനെടുക്കുന്ന കാഴ്ച.
നടിയും നർത്തകയുമായ ശോഭന പാലക്കാട് മീറ്റ് ദി പ്രസ്സിൽ സംസാരിക്കുന്നു.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജല രക്ഷ ജീവരക്ഷ ജില്ലാതല ഉദ്ഘാടന ചടങ്ങിന് വിതരണം ചെയ്ത ആലീലയിൽ തീർത്ത ബാഡ്ജ് ധരിച്ച് കളക്ടർ ടി.വി അനുപമ.
ഓർമ്മയുടെ ചൂളം വിളി...ദക്ഷിണ റെയിൽവേയുടെ ഏറ്റവും പഴക്കമുള്ള പൈതൃക വണ്ടി ഇ.ഐ.ആർ. 21 എക്സ് പ്രസ്. 165 വർഷം പഴക്കമുള്ള എൻജിനാണ് ഈ തീവണ്ടിയിലുള്ളത്
ആറ്റുകാൽ ഉത്സവത്തിന്റെ രണ്ടാം ദിവസം നടന്ന നാദം നൃത്തശില്പം.
ലോകകേരളസഭയിൽ പങ്കെടുക്കാൻ യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പത്നി കമല, വ്യവസായി എം.എ. യൂസഫലി എന്നിവർ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ.
ആറ്റുകാൽ ചിത്രങ്ങൾ
ജാഥയ്ക്കിടയിലെ വീട്ടുകാര്യം ...
അമ്മേ മഹാമായേ... ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉൽസവത്തിനു തുടക്കം കുറിച്ചുള്ള കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങിനു ശേഷം ദീപം തൊഴുന്ന ഭക്തർ.
തേനൂറും അഭ്യാസം... കെട്ടിടങ്ങളിലും മറ്റും തേനീച്ചകൾ ഒരുക്കിയ കൂട്ടിൽ നിന്ന് തേൻ കവർന്നശേഷം വഴിയോരങ്ങളിൽ വലിയ വിലയ്‌ക്ക് വില്‌ക്കുന്ന അന്യസംസ്‌ഥാനക്കാരെ ഇപ്പോൾ ധാരാളമായി കാണാം. അതിസാഹസികമായാണ് ഇവർ തേനീച്ചകളെ തുരത്തി തേനെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി നീലംകുളങ്ങരയിലെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലെ കൂട്ടിൽ നിന്ന് തേനെടുക്കുന്ന കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com