EDITOR'S CHOICE
 
മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി രമയെ പൊലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്ക് മാറ്റുന്നു.
 
ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി.രാമയ്‌ക്കൊപ്പം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സമീപം. ആരോഗ്യനില വഷളായതിനെത്തുടർന്ന് വി.ടി രമയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
 
സീറോ അവറിന്റെ ഭാഗമായി സരോവരം ബയോ പാർക്കിനു മുൻവശം വാഹനം പരിശോധിക്കുന്ന സിറ്റി പൊലീസ് കമീഷ്ണർ കെ. സഞ്ജയ് കുമാർ ഗുരുദ്.
 
സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അവഗണനയ്ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ മാർച്ചിൽ മുദ്രാവാക്യം വിളിക്കുന്ന സ്ത്രീ.
 
കോട്ടയം എം.എൽ-ടി.ബി.റോഡിന് സമീപം കാട് പിടിച്ച് കിടന്ന സ്ഥലത്ത് പിടിച്ച തീ അഗ്നിശമനസേനയണക്കുന്നു.
 
സ്പെഷ്യൽ സ്കൂൾ മേഖലയോടുള്ള അവഗണനയ്ക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ മാർച്ചിൽ പങ്കെടുക്കാനെത്തിയ യുവതി
 
എറണാകുളം മംഗള വനത്തിലേക്ക് പോകുന്നവഴിയിലെ റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന മലിന്യം.
 
സൗരഭ്യം നുകർന്ന്... തൃശൂർ അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പുഷ്പ- ഫല സസ്യ പ്രദർശനത്തിലെ പൂക്കളെ നോക്കി നിൽക്കുന്ന കാക്ക.
 
നൃതോത്സവത്തിന്റെ ഭാഗമായി തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ ഡോ. സുനന്ദനാ നായർ അവതരിപ്പിച്ച നൃത്തസന്ധ്യയിൽ നിന്ന്.
 
കോട്ടയം തിരുനക്കര സുവർണ്ണ ഓഡിറ്റോറിയത്തിൽ കളിയരങ് സംഘടിപ്പിച്ച സന്താന ഗോപാലം കഥകളിയിൽ നിന്ന്.
 
കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ജില്ലാതല കലോത്സവത്തിലെ നാടോടി നൃത്ത മത്സരത്തിൽ നിന്ന്.
 
കുന്നാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ.
 
കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ വിഷ്ണുദേവ് നമ്പൂതിരി അവതരിപ്പിച്ച കച്ചേരി.
 
മഹാദേവി വാൾ വീശി ചന്തനേയും മുണ്ടനെയും കൊന്ന്, ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തുവരുന്നു. ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള കൈത ചാമുണ്ടി തെയ്യം.
 
കോട്ടയ്ക്കകം കുതിരമാളികയിൽ നടക്കുന്ന സ്വാതി സംഗീതോത്സവത്തിൽ അമൃത വെങ്കടേഷും ശിഷ്യരും അവതരിപ്പിച്ച കച്ചേരി.
 
ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമഴക്ക് ഉദാഹരണങ്ങളിലൊന്നായ കുറത്തി തെയ്യം. ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ നൃത്തം ചെയ്യുന്ന ദേവതാസങ്കല്പങ്ങളാണ് നമ്മുടെ നാട്ടിലെ തെയ്യങ്ങൾ.
 
ഇരയെ തേടി... പുതുവൈപ്പ് ബീച്ചിനു സമീപത്തെ വെള്ളക്കെട്ടിൽ ഇരയെ പിടിക്കാനായി കാത്തുനിൽക്കുന്ന കൊക്കുകളും ദേശാടന പക്ഷികളും.
 
സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ  മരത്തിൽ  പട്ടത്തിന്റെചരടിൽ കുടുങ്ങിയ വെള്ളി മൂങ്ങയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി.
 
വലിയൊരു പ്രളയം വിതച്ച മഴകാലം കഴിഞ്ഞു, വേനൽവെയിലിൽ പുഴകളും ജലാശയങ്ങളും വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളിൽ ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നുളള കാഴ്ച്ച. വർഷങ്ങൾക്കുശേഷം മഴക്കാലത്തു ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ വെള്ളമൊഴുകിയ വഴിയും ദ്രശ്യമാണ്.
 
മുത്തേ പൊന്നേ പിണങ്ങല്ലേ... പീലി വിടർത്തി ഇണയെ ആകർഷിക്കുന്ന മയിൽ. കൊല്ലം തെന്മലയിൽനിന്നുള്ള കാഴ്ച.
 
പുലരിത്തൂമഞ്ഞിൻ തുള്ളികൾ... ശൈത്യകാലപ്പുലരിയിലെ മഞ്ഞിൽകുളിച്ച പാടശേഖരം ഉദയസൂര്യൻറെ പശ്ചാത്തലത്തിൽ. കോട്ടയം ഈരയിൽകടവ് പാടശേഖരത്ത് നിന്നുള്ള കാഴ്ച.
 
കുളിരാലുണർത്തും പുലരികളെ... മരം കോച്ചുന്ന തണുപ്പും മഞ്ഞിൻ മൂടുപടമണിഞ്ഞ പ്രകൃതിയും കാഴ്ചകളുടെ വിരുന്നൊരുക്കിയാണ് ദിവസങ്ങളായി ഓരോ പുലരിയെയും ഉണർത്തുന്നത്. കോട്ടയം ഈരയിൽകടവിൽ നിന്നും ഒരു തണുത്ത ധനുമാസ കാഴ്ച.
 
പോത്തിൻറെ ചെവിയിൽ... കോട്ടയം ഈരയിളക്കടവിൽ മേയുന്ന പോത്തിൻറെ അടുത്തു തീറ്റ തേടിയെത്തിയ കൊക്ക്.
 
അദ്ധ്വാനവും,​ ആനന്ദവും... കടലിനോട് മല്ലടിച്ച് ചിലർ ജീവിതം കഴിച്ചുകൂടുമ്പോൾ,​ കടൽകടന്ന് വന്നചിലർക്ക് അവിടെ ആനന്ദമാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തെ സായാഹ്ന കാഴ്ച്ച.
 
ഇംഗ്ലണ്ട് ലയൺസ് ടീം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു.
 
ഇംഗ്ലണ്ട് ലയൺസ് ടീം തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നു.
 
തൊടുപുഴ തെക്കുംഭാഗം കെ സി എ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ നാഗേഷ് ട്രോഫിക്കായുള്ള കാഴ്ച്ച പരിമിതരുടെ അന്തർ സംസ്‌ഥാന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ നിന്ന്.
 
സംസ്ഥാന ലഹരിവർജ മിഷൻ വിമുക്തിയുടെ ഭാഗമായി എക്സൈസ് വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച ഹാഫ് മരത്തോൺ.
 
കണ്ണൂർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ സ്പിരിറ്റഡ് യൂത്തും, കണ്ണൂർ ജില്ല പോലീസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കണ്ണൂർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ സ്പിരിറ്റഡ് യൂത്ത് കണ്ണൂരും, പയ്യന്നൂർ കോളേജും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കോട്ടയം നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നവർ.
 
കോട്ടയം നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നവർ.
  TRENDING THIS WEEK
കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ സംസ്ഥാന നേതൃസംഗമം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഐ ആം നോട്ട് എ ഹിന്ദു എന്ന വിഷയത്തിൽ പദ്മപ്രിയ, സ്വാമി അഗ്നിവേഷ് എന്നിവർ സംസാരിക്കുന്നു.
എൽ.ഡി.എഫ് യോഗം.
തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരത്തിൽ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, പ്രൊഫ. സി രവീന്ദ്രനാഥ്, ജെ. മേഴ്സികുട്ടി അമ്മ, ഡോ. ടി.എം തോമസ് ഐസക്, കെ.കെ. ശൈലജ എന്നിവർ അന്ത്യോപചാരമർപ്പിക്കുന്നു
പൂട്ട് വീണു... തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ നോ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങൾ റെയിൽവേ പൊലീസ് ചങ്ങലയിട്ട് പൂട്ടിയപ്പോൾ.
ഇങ്ങനെ ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ... കോഴിക്കോട് ബഷീർ റോഡിനു സമീപം പൊതുസ്ഥലത്തു കിടന്നുറങ്ങുന്ന ആളെ നോക്കിനിക്കുന്ന തെരുവ് നായ.
വിവേകാനന്ദ ജയന്തി ദിനത്തിൽ യു.ഡി.എഫിന്റെ ഉപവാസ സമരം.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദർശനത്തിന് ശേഷം പുറത്തേക്ക് വരുന്നു. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി കടകം പളളി സുരേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളള എന്നിവർ സമീപം.
സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
സ്വപ്ന ലോകം... സ്പെഷൽ സ്കൂൾ മേഖലയോടുള്ള അവഗണനക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ട്രേറ്റില്ക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവരുടെ കൂടെ വന്ന കുരുന്ന കലക്ട്രേറ്റ് പരിസരത്ത് മയങ്ങിയപ്പോൾ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com