SignIn
Kerala Kaumudi Online
Monday, 18 May 2026 9.47 PM IST

അബുദാബി ബിഗ് ടിക്കറ്റ്; ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി പ്രവാസി മലയാളികൾ

leo

അബുദാബി: ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി പത്ത് ലക്ഷം ദിർഹം (ഏകദേശം രണ്ടരക്കോടി രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതിൽ ഒമാനിൽ ജോലി ചെയ്യുന്ന മുരളി വാഴയിൽ, അജ്‌മാനിൽ അക്കൗണ്ട് മാനേജറായ ലിയോ ലോറൻസ് എന്നീ മലയാളികളുമുണ്ട്.

50കാരനായ മുരളി വാഴയിൽ ഒമാനിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ എട്ട് വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 20പേരടങ്ങുന്ന നാല് വ്യത്യസ്‌ത ഗ്രൂപ്പുകളിലായാണ് അദ്ദേഹം ടിക്കറ്റെടുക്കാറുള്ളത്. ഒമ്പത് മാസമായി സ്വന്തം പേരിലാണ് ടിക്കറ്റെടുക്കുന്നത്. ഇപ്പോൾ ലഭിച്ച സമ്മാനത്തുക 20പേരുമായി വീതിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പണം കുടുംബത്തിന്റെ ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് മുരളി വാഴയിൽ പറയുന്നത്.

2024 മുതൽ അജ്‌മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസിയാണ് ലിയോ ലോറൻസ്. ടിക്കറ്റ് നറുക്കെടുത്ത ദിവസം രാവിലെ തനിക്ക് എന്തോ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ലിയോ ഭാര്യയോട് പറഞ്ഞിരുന്നു. മകളെ ഡോക്‌ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് സമ്മാനം ലഭിച്ച വിവരം തേടിയെത്തിയത്. പത്ത് സഹപ്രവർത്തകരുമായി ചേർന്നാണ് ലിയോ ടിക്കറ്റെടുത്തത്. അടുത്തിടെ ഒരു വില്ല വാങ്ങിയെന്നും അതിന്റെ ലോൺ തിരിച്ചടയ്‌ക്കാൻ ഈ സമ്മാനത്തുക സഹായകരമാകുമെന്നും ലിയോ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, ABUDHABI BIG TICKET, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360