SignIn
Kerala Kaumudi Online
Friday, 22 May 2026 12.01 AM IST

ഇടുക്കിയിൽ കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് അപകടം; യാത്രക്കാരന് പരിക്ക്

bus

ഇടുക്കി: കെഎസ്ആ‌ർടിസി ബസിലേക്ക് പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാൽപതാംമെെലിൽ ഇന്ന് രാവിലെ 4.45നായിരുന്നു അപകടം. ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

accident

കൂറ്റൻ പാറ കെഎസ്ആർടിസി ബസിന്റെ പുറകുവശത്ത് പതിക്കുകയായിരുന്നു. കുമളി വഴി കോട്ടയത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ ഏകദേശം 50 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായ ഗതാഗത തടസമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSRTCBUS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA