
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടറിയേറ്റിലെ വിവിധ ബ്ളോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ളോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസ്. രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നീ മന്ത്രിമാർക്ക് ഓഫീസ് അനുവദിച്ചു. മന്ത്രിമാരായ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവരുടെ ഓഫീസുകളാണ് നോർത്ത് ബ്ളോക്കിലെ ഒന്നാം നിലയിലുള്ളത്.
നോർത്ത് സാൻഡ്‌വിച്ച് ബ്ളോക്കിന്റെ മൂന്നാം നിലയിൽ മന്ത്രിമാരായ സണ്ണി ജോസഫിനും അനൂപ് ജേക്കബിനും ഓഫീസുകൾ ക്രമീകരിച്ചു. മെയിൻ ബ്ളോക്കിന്റെ ഒന്നാം നിലയിലാണ് മന്ത്രിമാരായ സി പി ജോണിന്റെയും എ പി അനിൽ കുമാറിന്റെയും ഓഫീസ്. സൗത്ത് ബ്ളോക്കിന്റെ രണ്ടാം നിലയിൽ മന്ത്രി ടി സിദ്ദിഖിന്റെയും മൂന്നാം നിലയിൽ മന്ത്രി കെ എ തുളസിയുടെയും ഓഫീസുണ്ടാവും.
സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിന്റെ നാലാം നിലയിൽ മന്ത്രി റോജി എം ജോണിന്റെയും അഞ്ചാം നിലയിൽ മന്ത്രി കെ എം ഷാജിയുടെയും ആറാം നിലയിൽ മന്ത്രി ഒ ജെ ജനീഷിന്റെയും ഓഫീസുകൾ പ്രവർത്തിക്കും. അനക്‌സ് രണ്ടിന്റെ ഒന്നാം നില മുതൽ മന്ത്രിമാരായ എം ലിജു, വി ഇ അബ്ദുൾ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസ് അനുവദിച്ചു. അഞ്ചാം നിലയിൽ മന്ത്രി പി കെ ബഷീറിന്റെയും ആറാം നിലയിൽ പി സി വിഷ്ണുനാഥിന്റെയും ഏഴാം നിലയിൽ എൻ ഷംസുദ്ദീന്റെയും ഓഫീസുകൾ സജ്ജമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |