SignIn
Kerala Kaumudi Online
Monday, 18 May 2026 9.48 PM IST

'ജോർജുകുട്ടി ആളൊരു കുറുക്കനാ', ദൃശ്യം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്

mohanlal

ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3-ന്റെ ട്രെയിലർ പുറത്ത്. മേയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. 2013-ലും 2021-ലുമായി പുറത്തിറങ്ങിയ ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഉദ്വേഗം നിറച്ച വൈകാരിക നിമിഷങ്ങളാണ് ട്രെയിലറിൽ കാണാൻ കഴിയുന്നത്.

ആകാംക്ഷയുണർത്തുന്ന ദൃശ്യങ്ങളും തീക്ഷ്ണമായ പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. അതിവേഗത്തിലുള്ള ആക്ഷൻ രംഗങ്ങളില്ലാതെ അത്യന്തം വികാരനിർഭരമായ സംഭാഷണങ്ങളിലൂടെ കൗതുകമുണർത്തുന്ന രീതിയിലാണ് ജോർജ്‌കുട്ടിയുടെ മൂന്നാമത്തെ വരവെന്ന് ട്രെയിലർ സൂചന നൽകുന്നു. കഥയുടെ രഹസ്യങ്ങൾ ഒട്ടും ചോരാത്ത വിധത്തിലുള്ള ജീത്തു ജോസഫിന്റെ അവതരണരീതി പ്രേക്ഷകരിൽ ജിജ്ഞാസ ജനിപ്പിക്കുന്നുണ്ട്.

തന്റെ കുടുംബത്തെ വേട്ടയാടാനെത്തിയ അപ്രതീക്ഷിത പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ നിയമത്തിന് മുന്നിൽ കീഴടങ്ങുമോ, അതോ ആ നാലാം ക്ലാസുകാരന്റെ അസാമാന്യ ബുദ്ധിയിൽ വീണ്ടും രക്ഷപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ, മുൻഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ജോർജുകുട്ടിയെ പിടികൂടുന്ന ഭയവും വൈകാരിക നിമിഷങ്ങളും മൂന്നാം ഭാഗത്തിലുണ്ടാകുമെന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയിലർ നൽകുന്നത്.

ഒന്നും രണ്ടും ഭാഗങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും വൻഹിറ്റായതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ദൃശ്യം 3-നായി കാത്തിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം ആയിരിക്കും ദൃശ്യം 3 എന്ന് ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRISHYAM 3, DRISHYAM 3 TRAILER, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY