SignIn
Kerala Kaumudi Online
Wednesday, 13 May 2026 10.30 PM IST

വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്‌ക്ക് വൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണ, എഐഎഡിഎംകെയുടെ 25പേർ കൂറുമാറി

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ. 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്. എഐഎഡിഎംകെയിലെ 25 എംഎൽഎമാർ കൂറുമാറി വിജയ്‌ക്കൊപ്പം നിന്നു. ഡിഎംകെയും ഡിഎംഡികെയും, നാല് പിഎംകെ എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ടിവികെയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസ് ഉൾപ്പെടെ ഡിഎംകെ സഖ്യത്തിൽ വിജയിച്ച ഘടകക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെ 120 എംഎൽഎമാരുടെ പിന്തുണ ടിവികെ ഉറപ്പാക്കിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, TAMILNADU GOVT, TRUST VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360