SignIn
Kerala Kaumudi Online
Thursday, 14 May 2026 8.37 PM IST

അസാമിൽ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ചുമതലയേറ്റു

d

ന്യൂഡൽഹി: അസാമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ചുമതലയേറ്റു. ശർമ്മ തുടർച്ചയായ രണ്ടാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. ഗുവാഹത്തി ഖാനപാര വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരായി ബി.ജെ.പി നേതാക്കളായ രാമേശ്വർ തെലി, അജന്ത നിയോഗ്, സഖ്യകക്ഷികളെ പ്രതിനിധീകരിച്ച് എ.ജി.പി പ്രസിഡന്റ് അതുൽ ബോറ, ബി.പി.എഫ് എംഎൽഎ ചരൺ ബോറോ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി നദ്ദ തുടങ്ങിയവർ പങ്കെടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറിന്റെ സാന്നിധ്യം ശ്രദ്ധേയമായി. അസാമിൽ നിന്നുള്ള തേയില കയറ്റുമതി യു.എസിന് പ്രധാനമാണ്. സെമികണ്ടക‌്‌ടർ ഹബ്ബായി അസാമിനെ വികസിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതികളോട് സഹകരിക്കാനും യു.എസിന് താത്‌പര്യമുണ്ട്.

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360