
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മേയ് 4 - 1201 മേടം 21 തിങ്കളാഴ്ച. ( 9 നാഴിക 30 വിനാഴിക വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം ) [ തൃതീയ തിഥി 58 നാഴിക 7 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കുമെങ്കിലും ദൂരദേശവാസം വേണ്ടി വരും. അപകീർത്തി പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക, പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുംബസുഖം, വസ്ത്രാഭരണാദി നേട്ടം.
ഭരണി: പല പ്രകാരത്തിലും മാർഗ്ഗ തടസ്സങ്ങൾ ഉണ്ടാകുവാൻ ഇടയുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും വേണം. നിദ്രാഭംഗം, ബന്ധു ജനങ്ങളുമായി കലഹം, ആരോഗ്യ പരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും.
കാർത്തിക: കുടുംബ ബന്ധത്തിനു പ്രാധാന്യം നൽകുന്ന മക്കളുടെ സാമീപ്യത്തിൽ മനസമാധാനം ഉണ്ടാകും. പ്രണയത്തിനു കുടുംബത്തിൽ നിന്നും അനുകൂലമായ നിലപാട്, എഴുത്തുകുത്തുകൾ അനുകൂലമാകും, രോഗശാന്തി, യാത്രാഗുണം.
രോഹിണി: നഷ്ടപ്പെട്ട പല വിധത്തിലുള്ള അവസരങ്ങളും തിരികെ വന്നു ചേരും. കലാരംഗത്ത് വിജയം, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഗുണകരമായ സമയം, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം, ഭാഗ്യവർദ്ധന.
മകയിരം: പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകും. സുഖപ്രദമായ കുടുംബജീവിതം, സുഹൃത്തുക്കളെ കൊണ്ട് സഹായം, മനസ്സാക്ഷിക്ക് അനുസരിച്ച് പെരുമാറും, സ്ത്രീകൾക്ക് നല്ലസമയം, സ്വദേശത്ത് തിരിച്ചെത്തും.
തിരുവാതിര: ശുഭാപ്തി വിശ്വാസത്തോടു കൂടി പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കാനുള്ള അവസരം ഉണ്ടാകും. മാനസീക നിലയിൽ ശാന്തത, ആപത്തുകൾ മാറും, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാധാന നടത്തും, അംഗീകാരവും ആദരവും ഉണ്ടാകും.
പുണർതം: ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. ആത്മവിശ്വാസം കൂടും, തൊഴിലിൽ മേന്മകൾ, ആരോഗ്യസ്ഥിതി മെച്ചപ്പെടും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും, വിദ്യാവിജയം.
പൂയം: ക്രിയാത്മകമായ നടപടികളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിക്കു യോഗമുണ്ട്.
വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും.
ആയില്യം: സുതാര്യതയുള്ള പ്രവർത്തനങ്ങൾ കൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയും. മധുരമായി സംസാരിക്കുന്നതിനാൽ അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും, ജീവിതം സുഖകരം ആയിരിക്കും, എതിർപ്പുകളെ അതിജീവിക്കും.
മകം: സഹപ്രവർത്തകർ വരുത്തിവച്ച അബദ്ധങ്ങൾ തിരുത്തുവാനുള്ള അവസരം ഉണ്ടാകും, ഇഷ്ടഭക്ഷണം ആസ്വദിക്കുവാൻ ഇടവരും, നിദ്രാസുഖം, എല്ലാവരെയും ആകർഷിക്കും, മറ്റുള്ളവരെ സഹായിക്കും, എല്ലാവരോടും നീതി പുലർത്തും.
പൂരം: മേലധികാരികളിൽ നിന്നും തൊഴിൽ ഉടമസ്ഥരിൽ നിന്നും അനുമോദനങ്ങൾ ലഭിക്കും.
സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കും, ദൈവാധീനം, ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുംബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.
ഉത്രം: സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറി സ്വന്തമായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ദാമ്പത്യ സുഖം, സ്ത്രീകൾ വഴി നേട്ടം, നല്ല ആരോഗ്യം, ദാമ്പത്യസുഖം, തർക്കങ്ങൾക്ക് പരിഹാരമാകും, വാഹനലാഭം, ബിസിനസ്സിൽ പുരോഗതി.
അത്തം: നിസ്വാർഥ സേവനത്താൽ സൽകീർത്തിയും സജ്ജന പ്രീതിയും ഉണ്ടാകും. പൂർവ്വിക സ്വത്ത് ലഭിക്കും, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
ചിത്തിര: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുന്നതു വഴി മനഃസമാധാനം ഉണ്ടാകും.
കുടുംബത്തിൽ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യത, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും, ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത.
ചോതി: സാമ്പത്തികമായ നേട്ടം കുറവുള്ളതിനാൽ ഇപ്പോൾ ഉള്ള ജോലി ഉപേക്ഷിച്ചാലോ എന്ന തോന്നൽ ഉണ്ടാവും. വ്യവഹാരനഷ്ടം, ശത്രുഭയം, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാൻ സാദ്ധ്യത, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും.
വിശാഖം: ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാവാതെ നോക്കണം. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക.
അനിഴം: സ്വയം തീരുമാനിച്ച പല കാര്യങ്ങളിലും ഭാവിയിലേക്കു സുരക്ഷിതത്വം ഇല്ലാത്തതിനാൽ പിൻമാറും. രോഗശാന്തി, കലഹം പരിഹരിക്കാൻ സാധിക്കും, വൃഥാ അപവാദങ്ങളിൽ നിന്നും മോചനം, അദ്ധ്യാപകർക്ക് അനുകൂലസമയം, വേഷ ഭൂഷണാദികളിൽ താൽപ്പര്യം.
കേട്ട: നിഷ്ഠയോടു കൂടിയ പ്രവർത്തന ശൈലി മൂലം കാര്യങ്ങളിൽ വിജയം നേടും. കർമ്മങ്ങൾ വിജയകരമായി പൂർത്തിയാക്കും, വിശകലന ബുദ്ധി, ഗുരുഭക്തിയും വിനയശീലവും, ധനനേട്ടം, ബിസിനസ്സിൽ ധനവർദ്ധനവ്, ഇഷ്ട മംഗല്ല്യയോഗം.
മൂലം: പഠിച്ച വിദ്യയോട് അനുബന്ധമായി പ്രവർത്തിക്കാനുള്ള സാഹചര്യങ്ങളോ ജോലിയോ ലഭിക്കും.വിദൂരവാസം, പൊതുരംഗത്ത് നേട്ടം, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം, സ്ത്രീകൾ വഴി ഗുണാനുഭവങ്ങൾ, അകന്നു നിന്നവർ അനുകൂലികളാകും.
പൂരാടം: തൊഴിൽപരമായോ ജോലിയുടെ സ്വഭാവം അനുസരിച്ചോ പട്ടണത്തിലേക്കു താമസം മാറ്റുവാനുള്ള സാഹചര്യം ഉണ്ടാകും. ധനാഢ്യനായ സുഹൃത്തിനെ ലഭിക്കും, കീർത്തി ഉണ്ടാകും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
ഉത്രാടം: പ്രകൃതിജീവന ഔഷധരീതികൾ അവലംബിക്കുന്നതു വഴിയും ചിട്ടയോടു കൂടിയ ജീവിതശൈലി കൊണ്ടും ആരോഗ്യം നിലനിർത്താൻ കഴിയും. വാഹനഭാഗ്യം, ഭാര്യാഗുണം, ധനലഭ്യത, കുടുംബ പരമായി സ്വസ്ഥതയും സമാധാനവും, ശത്രു ഭയം മാറിക്കിട്ടും, പുതിയ അവസരങ്ങൾ, പലതരത്തിൽ ധനനേട്ടം.
തിരുവോണം: വിശേഷപ്പെട്ട ദേവാലയങ്ങളിൽ ദർശനം നടത്തുവാനും നേർന്നു കിടക്കുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും അവസരം ഉണ്ടാകും. കർമ്മരംഗത്ത് നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങൾ പാലിക്കപ്പെടും,
യാത്രയിൽ ഗുണാനുഭവങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം.
അവിട്ടം: കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് കർമ്മ മേഖലകൾക്ക് മാറ്റങ്ങൾ വരുത്തും. കേസുകളിൽ നിന്നും രക്ഷ, വ്യവഹാര വിജയം, കർമ്മപുഷ്ടി, കുടുംബാഗംങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
ചതയം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും തൃപ്തികരമായ സാഹചര്യം ഉണ്ടാകും. പ്രശസ്തി, പണമിടപാടുകളിൽ നേട്ടം, പാർട്ണർഷിപ്പ് ബിസിനസ്സുകളിലൂടെ നേട്ടം, കർമ്മരംഗത്തും വ്യക്തി ബന്ധങ്ങളിലും കെട്ടുറപ്പ് വർദ്ധിക്കും, ആഗ്രഹങ്ങൾ സഫലമാകും.
പൂരുരുട്ടാതി: വാഹനം ഉപയോഗിക്കുമ്പോൾ വളരെ നിയന്ത്രണം വേണം. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരുവാൻ ഇടയുണ്ട്. അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.
ഉത്തൃട്ടാതി: ഭരണസംവിധാനം വിപുലമാക്കാനുള്ള പദ്ധതികൾ സമർപ്പിക്കുന്നതിനാൽ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള അവസരം ഉണ്ടാകും. സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.
രേവതി: കുടുംബത്തിലെ ചിലരുടെ അസ്വാരസ്യങ്ങളെക്കൊണ്ടും അതൃപ്തി കൊണ്ടും വീട് മാറിത്താമസിക്കുന്നതിനെ കുറിച്ച് ആലോചിക്കും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക, പരാജയ ഭീതി, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളിൽപ്പെടും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |