SignIn
Kerala Kaumudi Online
Wednesday, 06 May 2026 8.06 AM IST

ജയം മാത്രം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ജോസഫ് വിഭാഗത്തിന്റെ നാല് സീറ്റുകള്‍ തിരിച്ചെടുക്കാന്‍ നീക്കം

Increase Font Size Decrease Font Size Print Page
udf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുക്കാനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2021ല്‍ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട്, ചങ്ങനാശ്ശേരി സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

2021ല്‍ 10 സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. തൊടുപുഴയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫുമാണ് വിജയിച്ചത്. 2016ല്‍ 42,256 വോട്ടുകള്‍ക്ക് വിജയിച്ച കടുത്തുരുത്തിയില്‍ വെറും 4256 വോട്ടുകള്‍ക്ക് മാത്രമാണ് 2021ലെ വിജയം. തൊടുപുഴയില്‍ ഭൂരിപക്ഷം 45,587ല്‍ നിന്ന് 20,259ലേക്കും താണിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകനത്തിലാണ് മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്ന തീരുമാനമായത്.

തങ്ങള്‍ മത്സരിക്കുന്ന ഒരു മണ്ഡലവും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയേക്കും. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ ജയം ഉറപ്പെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരുകാരണവശാലും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെങ്കില്‍ ജയസാദ്ധ്യത കൂടുതലാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വികാരവും കോണ്‍ഗ്രസിനുണ്ട്. നാല് സീറ്റുകള്‍ വിട്ടുനല്‍കുന്നതിന് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. പി.ജെ. ജോസഫുമായും മോന്‍സ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.

TAGS: POLITICS, CONGRESS, KERALACONGRESS, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.