
തിരുവനന്തപുരം: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ. ജോസഫ് വാഴക്കൻ, വിടി ബൽറാം, അൻവർ സാദത്ത്, അബിൻ വർക്കി എന്നീ എംഎൽഎമാരും രമേശ് ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് പരിഗണിക്കാത്തതിനെ തുടർന്ന് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. പ്രഖ്യാപനം വന്നതിന് പിന്നാലെ നടന്ന നിയമസഭാകക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുത്തിരുന്നില്ല. ഗുരുവായൂർ ദർശനം കഴിഞ്ഞ് ഇന്ന് രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |