SignIn
Kerala Kaumudi Online
Wednesday, 06 May 2026 4.08 AM IST

എട്ട് ജില്ലകളിലെ കാലാവസ്ഥയിൽ മാറ്റം, ഇനിയുള്ള ദിവസങ്ങളിൽ കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Increase Font Size Decrease Font Size Print Page
kerala-rain

തിരുവനന്തപുരം: തിളച്ചുമറിയുന്ന ചൂടിൽ കേരളത്തിന് ആശ്വാസവുമായി വേനൽ മഴ തുടങ്ങി. ചൊവ്വാഴ്ച മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ പെയ്തു. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച മഴ കുറവായിരുന്നു. വ്യാഴാഴ്ച മുതൽ കേരളത്തിൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ട്. എട്ട് ജില്ലകൾക്ക് വിവിധ ദിവസങ്ങളിലായി കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതോടെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ വെള്ളിയാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ശനിയാഴ്ചയും കനത്ത മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാദ്ധ്യത. ശനിയാഴ്ചയ്ക്ക് ശേഷം കുറച്ച് ദിവസത്തേക്ക് മഴ കുറഞ്ഞേക്കും. അതിനുശേഷം വീണ്ടും സജീവമാകും. മേയ് പകുതിയോടെ കൂടുതൽ മഴ പെയ്യാനും സാദ്ധ്യതയുണ്ട്.

TAGS: KERALA, WEATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.