SignIn
Kerala Kaumudi Online
Wednesday, 06 May 2026 9.40 AM IST

എംടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; ചികിത്സ തീവ്രപരിചരണ വിഭാഗത്തിൽ, പ്രാർത്ഥനയോടെ കേരളം

Increase Font Size Decrease Font Size Print Page
mt-vasudevan-nair

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള എംടിക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തീവ്രപരിചരണം തുടരുകയാണ്. കഴിഞ്ഞ 15നാണ് എംടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെയോടെ ആരോഗ്യനില കൂടുതൽ വഷളായി. തുടർന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെയാണ് ഐസിയുവിൽ കഴിയുന്നത്. ഇന്ന് രാവിലെ എംടിയുടെ ബന്ധുക്കളെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി.

വിവരമറിഞ്ഞ് ഇന്നലെ ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിച്ച കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുമ്പാകെ വിവരിച്ചു. സർക്കാരും സംവിധാനങ്ങളുമെല്ലാം എംടിയുടെ ജീവൻ രക്ഷിക്കാൻ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്. എംടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു.

TAGS: MT VASUDEVAN NAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.