SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.24 PM IST

വീണ്ടും ഫ്ലെക്‌സ് പോര്; കണ്ണൂരിൽ കെ.സി. വേണുഗോപാലിന്റെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു

Increase Font Size Decrease Font Size Print Page
kc-venugopal

കണ്ണൂർ: പഴയങ്ങാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫ്ലെക്‌സ് ബോർഡിന് നേരെ കരിഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കങ്ങൾ തുടരുന്നതിനിടെയാണ് സംഭവം.

പ്രധാനപ്പെട്ട നാല് നേതാക്കളുടെ ചിത്രങ്ങൾ ഉള്ളതായിരുന്നു ഫ്ലെക്‌സ്. ഇതിൽ രമേശ് ചെന്നിത്തല, വി ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കി കെസി വേണു​ഗോപാലിന്റെ ചിത്രത്തിലാണ് കരിഓയിൽ ഒഴിച്ചത്. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണോ അതോ സാഹചര്യം മുതലെടുക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും മലപ്പുറത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സമാധാനാന്തരീക്ഷം തകരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ പൊലീസ് ഇത്തരം സംഭവങ്ങളിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

TAGS: KANNUR, CONGRESS, KC VENUGOPAL, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA