SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.40 PM IST

'മുഖ്യമന്ത്രിയെ  തിരഞ്ഞെടുക്കുന്ന  നടപടികളിലേയ്ക്ക്  പാർട്ടി  കടക്കുന്നു', ഉടൻ തീരുമാനമെന്ന് കെ സി വേണുഗോപാൽ

Increase Font Size Decrease Font Size Print Page
k-c-venugopal

ആലപ്പുഴ: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടികളിലേയ്ക്ക് പാർട്ടി കടക്കുകയാണെന്നും വളരെപ്പെട്ടെന്ന് തീരുമാനമുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്. രാഷ്ട്രീയ പാർട്ടി ചെയ്യാൻ പാടില്ലാത്തതാണ് കഴിഞ്ഞ പത്ത് കൊല്ലമായി ചെയ്തത്. ഒരു സർക്കാർ ചെയ്യാൻ സ്വീകരിക്കാൻ പാടില്ലാത്ത ധിക്കാരപരമായ നടപടികളാണ് സ്വീകരിച്ചത്. അതിന്റെ മറുപടിയാണ് ജനം കൊടുത്തതെന്നും കെ സി വേണുഗോപാൽ മാദ്ധ്യങ്ങളോട് പറഞ്ഞു.

'വർഗീയത ഇളക്കിവിടാൻ ശ്രമിച്ച ശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയ തിരഞ്ഞെടുപ്പാണിത്. ജാതിയും മതവുമല്ല, മറിച്ച് സ്ഥാനാർത്ഥിയുടെ നന്മയും പാർട്ടിയുടെ ആശയങ്ങളുമാണ് വലുതെന്ന് ജനം തിരിച്ചറിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്. വാമനാപുരത്ത് സുധീ‌ർഷായ്ക്കെതിരെ വളരെ മോശം കമന്റുകളാണ് വന്നത്. എന്നിട്ടും ജനം ജയിപ്പിച്ചു. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ ജയിപ്പിച്ചു. ഈ സന്ദേശമാണ് കേരളത്തിലെ നന്മയുടെ സന്ദേശം'- കെ സി വേണുഗോപാൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. കൂടിയാലോചിച്ച് തീരുമാനിക്കും. പാർട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവർത്തകനാണ് താൻ. പാർട്ടിയുടെ നിലപാട് എന്തായാലും അതിനൊപ്പം നിൽക്കും. സി.പി.എമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടിവിട്ട നേതാക്കളെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാക്കാനുള്ള തീരുമാനവും ഈ വൻവിജയത്തിന് സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS: K C VENUGOPAL, ELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.