
തൃശൂർ: സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സത്യസായി പ്രേമവാഹിനി രഥയാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. രണ്ടു ദിവസം നടക്കുന്ന യാത്രയ്ക്ക് നാളെ രാവിലെ 10ന് മണ്ണുത്തി തിരുവാണിക്കാവ് ദേവീക്ഷേത്രത്തിലും വൈകിട്ട് മൂന്നിന് തൃശൂർ വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്തും സ്വീകരണം നൽകും. മറ്റന്നാൾ രാവിലെ എട്ടിന് കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രം, 10ന് ഇരിങ്ങാലക്കുട ഗായത്രി ഹാൾ, ഉച്ചകഴിഞ്ഞ് മൂന്നിന് ചാലക്കുടി മരത്തോമ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലും സ്വീകരണം നൽകും. അഖിലേന്ത്യ തലത്തിൽ നടക്കുന്ന യാത്രയ്ക്ക് തൃശൂർ സത്യസായി സേവ ഓർഗനൈസേഷനാണ് നേതൃത്വം നൽകുന്നത്. വാർത്താസമ്മേളനത്തിൽ പ്രൊഫ. ടി.കെ.ദേവനാരായണൻ, കെ.മണികണ്ഠൻ, പി.സുരേഷ് കുമാർ, കല്യാണകൃഷ്ണൻ, ഡോ. ശ്രീരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |