തൃശൂർ: സംഗീതസംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിക്കും നൽകിയ ആദരം 'ചക്കരമാവിൻ മുറ്റത്ത്' സംഗീതസാന്ദ്രമായി. ജീവിതത്തിൽ 70 വർഷവും സംഗീതരംഗത്തെ 50 വർഷവും പൂർത്തിയാക്കിയ ഔസേപ്പച്ചനും ഗാനരചയിതാവായി 40 വർഷം പൂർത്തിയാക്കിയ ഷിബു ചക്രവർത്തിക്കും ഗീതം സംഗീതത്തിന്റെ നേതൃത്വത്തിലായിരുന്നു ആദരം. വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. ഹരി ഏറ്റുമാനൂരിന്റെ 'പാട്ടെഴുത്തിന്റെ 50 ആണ്ടുകൾ' പ്രകാശനം ചെയ്തു. ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച അഭിലാഷ് ബാബുവിന്റെ 'കൃഷ്ണാഷ്ടമി ദി ബുക്ക് ഒഫ് ഡ്രൈ ലീവ്‌സ്' എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ റിലീസ് നിർവഹിച്ചു. റഫീക്ക് അഹമ്മദ്, ഡോ. മധു വാസുദേവൻ, ബി.കെ. ഹരിനാരായണൻ, ജയരാജ് വാര്യർ, സുകുമാരൻ ചിത്രസൗധം, മധു ആനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |