തിരുവനന്തപുരം: സെയിൽസ് റെപ്രസന്റേറ്റീവുമാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന ഭാരവാഹികളായ സി.കെ.ഹരികൃഷ്ണൻ,പി.ബി.ഹർഷകുമാർ, എഫ്.എം.ആർ.എ.ഐ സെക്രട്ടറി ചന്ദ്രകുമാർ,പി.കൃഷ്ണാനന്ദ് ,സജി സോമനാഥ് തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി എ.വി.പ്രദീപ്കുമാർ (സംസ്ഥാന പ്രസിഡന്റ്), പി.കെ.സന്തോഷ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |