കൊച്ചി: കൊച്ചി വാട്ടർ മെട്രേയെക്കുറിച്ച് സൈബർ ഡോമിലെ ഇൻസ്പെക്ടർ എ. അനന്തലാൽ വരച്ച കൂറ്റൻ പെയിന്റിംഗ് ഹൈക്കോർട്ട് ടെർമിനലിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അനാച്ഛാദനം ചെയ്യും. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് ഒരു വർഷത്തിലേറെയെടുത്താണ് അനന്തലാൽ പൂർത്തിയാക്കിയത്. കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിലെ ആദ്യ എസ്.എച്ച്.ഒ അനന്തലാൽ ആയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 6.45 ന് നടക്കുന്ന അനാഛാദന ചടങ്ങിൽ കൊച്ചിയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും കലാ, സാംസ്‌കാരിക, സാമൂഹ്യരംഗത്തെ പ്രശസ്ത വ്യക്തികളും പങ്കെടുക്കും. അനന്തലാൽ സംവിധാനം ചെയ്ത കൊച്ചി മെട്രോയെക്കുറിച്ചുള്ള മ്യൂസിക് വീഡിയോയും ചടങ്ങിൽ പ്രകാശനം ചെയ്യും. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നൽകി സിത്താര കൃഷ്ണകുമാർ ആലപിച്ച മ്യൂസിക് വീഡിയോ കൊച്ചി മെട്രോയുടെ വികസന നാൾവഴികളുടെ കലാപരമായ ആവിഷ്‌കാരമാണ്.
കലയിലൂടെയും സർഗാത്മകതയിലൂടെയുമുള്ള കൊച്ചിയുടെ വികസനത്തിന്റെയും പുരോഗതിയുടെയും ആവിഷ്‌കാരമാണിത്. വാട്ടർ മെട്രോ കേരള കലകളെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുൻനിരയിലാണ്
ലോക്‌നാഥ് ബെഹ്‌റ
എം.ഡി, കെ.എം.ആർ.എൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |