ബേപ്പൂർ: എസ് .ഡി .പി .ഐ ദേശീയ കാമ്പെയിന്റെ ഭാഗമായി വോട്ട് കൊള്ളക്കെതിരെ കോർപ്പറേഷൻ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ബേപ്പൂർ മണ്ഡലം പ്രസിഡന്റ് എം.എ സലീം ഉദ്ഘാടനം ചെയ്തു . നടവട്ടത്തുനിന്ന് ആരംഭിച്ച പദയാത്ര മാത്തോട്ടം അങ്ങാടിയിൽ സമാപിച്ചു. ബേപ്പൂർ കോർപ്പറേഷൻ വാർഡ് പ്രസിഡന്റ് റാഹിം ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രവർത്തകസമിതി അംഗം ഷാനവാസ് മാത്തോട്ടം, ജംഷീർ മാറാട് , മുഹമ്മദ് മാറാട് , സാനിഫ ഹാത്തിം, ഫസലു മാത്തോട്ടം, അർഷാദ് മാറാട് , നാസർ ബേപ്പൂർ, റിഷാദ് മാത്തോട്ടം, ഹംസ കല്ലിങ്ങൽ, നസീർ ബേപ്പൂർ, ജംഷീർ മാറാട് എന്നിവർ നേതൃത്വം നൽകി. ഷമീർ നടവട്ടം സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |